ADVERTISEMENT

ആ ബെംഗളൂരു ഞങ്ങൾക്ക് അപരിചിതമായിരുന്നു. ആളും ആരവങ്ങളുമൊഴിഞ്ഞ, വാഹനങ്ങളുടെ കുത്തൊഴുക്കില്ലാതെ ശാന്തമായി ഉറങ്ങുന്ന നഗരം. വല്ലപ്പോഴും കടന്നു വരുന്ന ചരക്കു വാഹനങ്ങളിൽ നിന്ന് വരുന്ന വെളിച്ചം കൂടി ഇല്ലാത്തപ്പോൾ ഇരുട്ടു വിഴുങ്ങുന്ന ഭാഗങ്ങൾ പോലും അന്ന് കാണാനിടയായി. അങ്ങകലെ മേഘങ്ങളിലേക്ക് തലപൂഴ്ത്തി നിൽക്കുന്ന ശിവഗംഗെ ഹിൽസ് കാത്തിരിക്കുന്നു, അതിനു മുകളിലേക്കാണ് ട്രെക്കിങ്. ബെംഗളൂരു നഗരത്തിൽ നിന്ന് പുലരും മുൻപ് പുറപ്പെട്ടാൽ വെയിലിന്റെ ചൂട് അസഹനീയമാകും മുൻപ് മലകയറ്റം പൂർത്തിയാക്കി എത്താം.

ഒരു അവധി ദിനം നന്നായി ആസ്വദിക്കാവുന്ന ഒരു ട്രെക്കിങ്, അതും ബെംഗളൂരുവിന് പരിസരത്ത് എവിടെ എങ്കിലും. അങ്ങനെയൊരു ‍ഡെസ്‌റ്റിനേഷൻ തപ്പിയപ്പോഴാണ് ശിവഗംഗെ ഹിൽസ് കണ്ടെത്തിയത്. ശിവഗംഗ തുംകൂർ ജില്ലയിലെ ദബാസ്പേട്ട് എന്ന സ്ഥലത്താണ്.

sivaganga3
ADVERTISEMENT

80% വരെ എളുപ്പത്തിൽ പോകാനും കുന്നുകളിൽ നടക്കാനും കഴിയും, പക്ഷേ , 20% അത് വളരെ ബുദ്ധിമുട്ടായിരുന്നു. പോകുന്ന വഴിയിൽ പുരാതനമായ ശിവക്ഷേത്രങ്ങളുണ്ട്.

ശിവനും ഗംഗയും

sivaganga
ADVERTISEMENT

ശിവഗംഗ എന്നത് ട്രെക്കിങ് മാത്രമല്ല, പ്രശസ്തമായൊരു ആരാധനാ കേന്ദ്രവും കൂടിയാണ്. ഒരു ഗൈഡിനെ കിട്ടുമോ എന്ന് ഒരു അന്വേഷണത്തിൽ കുറച്ചുനേരം കാത്തിരുന്നെങ്കിലും കിട്ടിയില്ല. ഗൈഡ് ഇല്ലാതെ തന്നെ ഞങ്ങൾ നടത്തുന്നത് തുടങ്ങി. പോകുന്ന വഴിയിൽ ഗണപതിയുടെ ചെറിയൊരു അമ്പലം കാണാം. ബെംഗളൂരിന്റെ ഉൾഗ്രാമമായ തുംകൂർ എന്ന സ്ഥലത്ത് 4600അടി ഉയരത്തിലുള്ള മല, അവിടെയൊരു ആരാധന കേന്ദ്രം ഇതാണ് ശിവഗംഗ. ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ മലയുടെ രൂപം പോലും ശിവലിംഗത്തിന്റെ പോലെ... അത് മാത്രമല്ല ഇത്രയും വലിയ പാറകൾ നിറഞ്ഞ ആ മലയുടെ ഉള്ളിലൂടെ ഒരു നദി ഒഴുകുന്നു, ഗംഗ. അങ്ങനെയാണ് ശിവഗംഗ എന്ന പേര് വന്നത്. വ

sivagangaz

ളരെ മനോഹരമായ കാഴ്ചയാണ് ചുറ്റിലും. വലിയ പാറകളുടെഅരികുചേർന്ന് കയറി പോകാനായി കൈവരിയുണ്ട്. അത് കുറച്ച് അപകടം നിറഞ്ഞ തരത്തിലാണ്. കൂടാതെ കുരങ്ങന്മാരുടെ ശല്യം ശരിക്കും വിഷമിപ്പിക്കും. കുത്തനെയുള്ള കയറ്റമാണ്. മലഞ്ചെരുവിലേക്ക് കയറിപോകാൻ പടികളുണ്ട്. ഓരോ സ്ഥലത്തും ഓരോ കവാടങ്ങളും, പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും, അതിന്റെ മുകളിൽ ഒരു നന്ദി പ്രതിമയും കാണാം.

ADVERTISEMENT

അഞ്ച് ക്ഷേത്രങ്ങളുടെ സമുച്ചയം

sivagangaz2

വർഷത്തിൽ ഒരിക്കൽ ഇവിടെ ഉത്സവം ആഘോഷപൂർവം നടക്കാറുണ്ട്. ആ സമയം കുന്നിന്റെ മുകളിൽ തൊട്ട് താഴെ വരെ അലങ്കരിക്കാറുണ്ടത്രേ. 5 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ശിവഗംഗ ട്രെക്ക് ചെയ്യുമ്പോൾ കാണുന്നത്. ആ അഞ്ച് ക്ഷേത്രങ്ങളും പല തട്ടുകളിലായി പല ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്നു. ആദ്യം ഗണപതി ക്ഷേത്രവും ഗണപതി പ്രതിമയും അതുകഴിഞ്ഞ് കുറേക്കൂടെ മുകളിലോട്ട് കയറുമ്പോൾ ഒറ്റക്കല്ലിൽ തീർത്ത നന്ദിയും വലിയ കവാടവും. വലിയ വലിയ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ കയറി മുകളിൽ എത്തുമ്പോൾ അടുത്ത മൂന്ന് ക്ഷേത്രങ്ങൾ കാണാം. ഗുഹാക്ഷേത്രത്തിലെത്താൻ 150 പടികൾ കയറേണ്ടതുണ്ട്.

ഗംഗാദേശ്വര ക്ഷേത്രത്തിലേക്ക് കയറാൻ അഞ്ചുരൂപയുടെ എൻട്രി ടിക്കറ്റ് ഉണ്ട്. ഇതിനുള്ളിലൂടെ വെള്ളം ഒഴുകുന്നുണ്ട്.പക്ഷേ, അത്രയും ഇരുട്ടുള്ള കുഞ്ഞു ഗുഹയുടെ ഉള്ളിലേക്ക് പോകാൻ ഞങ്ങൾ ശ്രമിച്ചില്ല. എന്നാൽ താഴെ വന്നപ്പോൾ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് ആ അഞ്ചു രൂപ ടിക്കറ്റ് എടുത്ത് ഉള്ളിലേക്ക് പോയ ക്ഷേത്രമാണ്. അത് വലിയൊരു പാറയുടെ ഉള്ളിലാണ്.

siva

തലതട്ടാതെ, കുനിഞ്ഞു നടക്കണം. അവിടെ ഒരു പാറയിൽ വലിയ ഒരു ദ്വാരം കാണാം , വെള്ളം. ഇത്രയും ആഴത്തിൽ വെള്ളം ഒഴുകുന്നുണ്ട് എന്ന് അറിവ് അപ്പോഴാണ് ഞങ്ങളും സ്ഥിരീകരിച്ചത് അടിയിലൂടെ ഗംഗാനദി ഒഴുകുന്നുണ്ട് എന്ന് ഞങ്ങൾ ഉറപ്പുവന്നത് അപ്പോഴാണ്.

ADVERTISEMENT