ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരണപ്പെട്ടു. കോട്ടയം കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോട്ടയം കുമരകത്തെയും കോട്ടയത്തെയും ആശുപത്രികളിൽ ഇവർ ചികിത്സ തേടി.
ADVERTISEMENT
ഷാപ്പിലെത്തിയ സംഘം കപ്പയും മീന്‍ തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ADVERTISEMENT
Tragic Food Poisoning Incident in Kumarakom Claims a Life:
Food poisoning is suspected after a man died following a meal at a toddy shop in Kumarakom, Kottayam. The deceased, Jyothish (41), along with three friends who also ate at the same establishment, experienced severe physical discomfort and are receiving medical attention.