ADVERTISEMENT

ചൂര മീന്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഞെട്ടിക്കുന്ന ഒരു വിവരമാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചൂര മീനിന്റെ 96 ശതമാനം മാംസത്തിലും വിരകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്നും പിടിച്ച 'സ്കിപ്​ജാക്' ചൂരകളെ പരിശോധിച്ചതില്‍ നിന്നാണ് വ്യാപകമായി വിരകളെ കണ്ടെത്തിയത്. ഓഷന്‍സ് ആന്റ് കോസ്റ്റല്‍ റിസര്‍ച്ച്, സയന്‍സ് അലര്‍ട്ട് എന്നീ മാസികകളിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

53 ചൂരകളെ പഠനവിധേയമാക്കിയതില്‍ 1,600 വിരകളെയാണ് കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളില്‍ നിന്നും വിരകളെ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ ഭക്ഷണത്തിനുപയോഗിക്കുന്ന മാംസഭാഗം മുഴുവനും പരന്ന വിരകളും ഉരുളന്‍ വിരകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ADVERTISEMENT

പാകം ചെയ്യുമ്പോള്‍ ഇവയില്‍ ഭൂരിഭാഗവും നശിച്ചു പോകുന്നുണ്ടെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തില്‍ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യകരമായ പരിസ്ഥിതിയില്‍ അവ വളര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷക ചെല്‍സാ വുഡ് പറയുന്നു.  

ADVERTISEMENT
Worms Found in 96% of Bonito Fish Meat:

Bonito fish consumption is cautioned by researchers following a startling discovery: 96 percent of bonito fish meat harbors worms. A study on skipjack bonito caught off the southern Brazilian coast revealed widespread parasite infestation, with 1,600 worms found in 53 fish. These worms were present in all edible parts except the kidneys and heart, posing a potential health concern for consumers. While cooking may destroy most parasites, scientists emphasize the need for thorough inspection and processing. However, some researchers suggest the presence of worms might indicate a healthy marine environment.

ADVERTISEMENT
ADVERTISEMENT