പതിനാറു വർഷത്തോളം ഒരു ഗ്രാമത്തിന് കാവലായിരുന്നു സോണി എന്ന വളർത്തുനായ. നാട്ടുകാരുടെ കണ്ണിലുണ്ണിയായ വളര്‍ന്ന സോണിയുടെ അപ്രതീക്ഷിത വിയോഗം അവര്‍ക്ക് തീരാവേദനയായി. പുഷ്പചക്രം അർപ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെ സോണിക്ക് കണ്ണീരോടെ വിട നൽകിയിരിക്കുകയാണ് മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാർ.
കുഞ്ഞായിരിക്കുമ്പോഴാണ് സോണിയ എന്നാ നായ പറയനാട്ടെത്തിയത്. നാട്ടുകാർ സ്‌നേഹത്തോടെ അവൾക്ക് സോണി എന്ന് പേരിട്ടു. പറയനാട്ടെ കടവരാന്തയിലും വീടുകളിലും എല്ലാ ദിവസും സോണിയെത്തും. മിക്ക കടകളിൽ നിന്നും വീടുകളിൽ നിന്നും നാട്ടുകാർ ഭക്ഷണം നൽകും. രാത്രി വൈകും വരെ നാടിനും നാട്ടുകാര്‍ക്കും കാവലായി സോണിയുണ്ടാകും. പ്രായാധിക്യം മൂലമാണ് കഴിഞ്ഞ ദിവസം നായ മരണപ്പെട്ടത്.
ADVERTISEMENT
വർഷങ്ങൾക്ക് മുന്‍പ് പന്നിയെ വീഴ്ത്താൻ വച്ച കെണിയിൽ കുടുങ്ങി നായയ്ക്ക് തൊലിയുരിഞ്ഞ് പരുക്കേറ്റിരുന്നു. നാട്ടുകാരാണ് വേണ്ട ചികിത്സയും ശുശ്രൂഷയും നൽകിയത്. രണ്ടു വർഷം മുന്‍പ് വയറിൽ മുഴ വന്നപ്പോഴും നാട്ടുകാർ എല്ലാവരും പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി സോണിയെ രക്ഷപ്പെടുത്തുകയായിരുന്നു. പറയനാടിന്റെ മുഴുവൻ സ്‌നേഹവായ്പും ഏറ്റുവാങ്ങിയാണ് ഒടുവിൽ സോണി യാത്രയായത്.
ADVERTISEMENT
Beloved Canine Companion Sony Passes Away:
Sony, a beloved dog who served as a guardian for a village in Kerala for sixteen years, has passed away, leaving the community heartbroken. Villagers in Veliyampara, Mattannur, bid a tearful farewell to their canine companion with floral tributes and funeral rites. Sony, who arrived as a puppy, became an integral part of the community, receiving food and care from residents and vigilantly guarding the village at night. Her recent death was attributed to old age, following a history of overcoming serious injuries and illnesses with the community's support. Sony's passing marks the end of an era for the grateful residents who cherished her unwavering loyalty and presence.