ADVERTISEMENT

പാക്കിസ്ഥാനില്‍ നിന്നുള്ള ബ്യൂട്ടി ക്രീമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. 

ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇന്ത്യയിലെ വിപണികളില്‍ വിറ്റഴിക്കുന്ന ചാന്ദ്നി വൈറ്റ്നിങ് ക്രീം, ഗോറി ബ്യൂട്ടി ക്രീം എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്. മെയ്ഡ് ഇന്‍ ഇന്ത്യയെന്നാണ് ഇതിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പാക് നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT

ഉയര്‍ന്ന അളവില്‍ ദോഷകരമായ ഘടകങ്ങള്‍ ചാന്ദ്നിയിലും ഗോറിയിലും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഡ്രഗ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940, കോസ്മെറ്റിക് റൂള്‍സ് 2020, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചു കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മാത്രമേ രാജ്യത്ത് അനുവദിക്കുകയുള്ളൂ. 

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സ്റ്റേറ്റ് ലൈസന്‍സിയില്‍ നിന്നുള്ള ലൈസന്‍സ് ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവസ്തുക്കളുടെ കാര്യത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ലൈസന്‍സിങ് അതോറിറ്റിക്ക് കീഴില്‍ നിശ്ചിത നിയമങ്ങള്‍ പാലിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടതാവണമെന്നുമുണ്ട്. 

ADVERTISEMENT

പാക് നിര്‍മിത സൗന്ദര്യവര്‍ധക ക്രീമുകളായ ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റ്നിങ് ക്രീം എന്നിവ ആളുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് അറിയിക്കുന്നു. ഈ ക്രീമുകളോ ഇതിനോട് സാമ്യമുള്ള ക്രീമുകളോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിയമാനുസൃതവും സുരക്ഷിതമെന്ന് കണ്ടെത്തിയതുമായ ക്രീമുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നിര്‍മാതാവിന്റെ ലൈസന്‍സ് നമ്പരും വിവരങ്ങളും ബാച്ച് നമ്പരും നിര്‍മിച്ച തീയതിയും കാലാവധിയും റജിസ്ട്രേഷന്‍ നമ്പറും പരിശോധിച്ച ശേഷം മാത്രമേ ക്രീമുകള്‍ വാങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കുന്നു.

India Bans Pakistani Beauty Creams Over Cancer Fears:

India has banned beauty creams imported from Pakistan, including Chandni Whitening Cream and Gori Beauty Cream, due to severe health risks such as cancer. The Central Drugs Standard Control Organisation issued a warning after discovering harmful ingredients in these products, which were mislabeled as 'Made in India'. Only products complying with the Drugs and Cosmetics Act, Cosmetic Rules 2020, and BIS standards will be permitted for sale in the country. Manufacturers and distributors require state licenses, and imported cosmetics must be registered with the central licensing authority. Consumers are strongly advised against purchasing or using these Pakistani creams and to verify license, batch, manufacturing, expiry, and registration details before buying any cosmetic product.

ADVERTISEMENT
ADVERTISEMENT