ADVERTISEMENT

ബാലരാമപുരത്ത് 5 വയസ്സുകാരന്‍ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കിണറിന്റെ കൈവരിയിലേക്ക് കുട്ടി കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്ടുകാൽക്കോണം വാറുവിള വീട്ടിൽ ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു മാതാപിതാക്കൾ പറഞ്ഞതായി പൊലീസ് പറയുന്നു. ദീപക്കിനെ രാവിലെ അന്വേഷിച്ചെങ്കിലും കാണാനില്ലായിരുന്നു. തുടർന്നു ദീപക്കിന്റെ സഹോദരങ്ങളായ ഇരട്ടക്കുട്ടികളുമായി പിതാവ് ദിലീപ് അങ്കണവാടിയിലേക്കു പോയി. അങ്കണവാടി ജീവനക്കാർ അന്വേഷിച്ചെങ്കിലും ദീപക് കളിക്കുകയാണെന്നായിരുന്നു പിതാവിന്റെ മറുപടി. തുടർന്നു കുട്ടിയെ കാണാനില്ലെന്ന്, ഇന്നലെ വൈകിട്ട് 6.30ന് ആണു രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്.

ADVERTISEMENT

തുടർന്നു നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലെ കിണറിനു സമീപം കുട്ടിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. ഇതെത്തുടർന്നു നടത്തിയ തിരച്ചിലിലാണു കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടി ഹൈപ്പർ ആക്ടീവായിരുന്നെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

ADVERTISEMENT
CCTV Footage Released in Balaramapuram Well Death of 5-Year-Old:

Balaramapuram incident involves a 5-year-old boy found dead in a well, with CCTV footage showing him climbing the well's railing. Police preliminary investigation suggests no foul play in the death of Deepak, son of Dileep and Sruthi. The child was reported missing yesterday morning, and his slippers were found near an abandoned house's well, leading to the discovery of his body. Fire force personnel recovered the body, and police are conducting a detailed investigation, noting the child was hyperactive.

ADVERTISEMENT
ADVERTISEMENT