ADVERTISEMENT

ബന്ധുവിന്റെ വീട്ടുമുറ്റത്ത് അനുജനോടൊപ്പം കളിക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ച് വിരൽ കടിച്ചെടുത്ത് തെരുവുനായ. 11 വയസ്സുകാരന്‍ ആർ.എ. ശരണിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ വലതുകയ്യിലെ മോതിരവിരൽ നഷ്ടപ്പെട്ടത്. ശനിയാഴ്ചയാണ് കുട്ടിക്ക് കടിയേറ്റത്. തെരുവുനായ കടിച്ചുകീറിയ നിമിഷങ്ങളെക്കുറിച്ച് ശരൺ പറയുന്നു.

‘ചേട്ടാ, പട്ടി വരുന്നു... ഓടിക്കോ...’ അനിയൻ വരുൺ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി. വരുൺ ഓടി. എനിക്കും ഓടണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല... കുരച്ചുകൊണ്ട് നായ എന്റെ അടുത്തേക്ക് ഓടിവന്നു. പെട്ടെന്ന് എന്റെ ഇടതു തുടയിൽ കടിച്ചു. ഞാൻ നിലവിളിച്ചു.

ADVERTISEMENT

നിലവിളി കേട്ട് അമ്മാവൻ അഭിലാഷ് ഓടിയെത്തി. അമ്മാവൻ കല്ലെടുത്ത് നായയെ എറിഞ്ഞപ്പോൾ നായ ഓടിപ്പോയി. പക്ഷേ, കുറച്ചുകഴിഞ്ഞ് നായ വീണ്ടും എന്റെ അടുത്തേക്ക് വന്നു. പെട്ടെന്ന് ചാടി വീണ് എന്റെ വലതുകൈയിലെ മോതിര വിരലിൽ കടിച്ചു. വേദന സഹിക്കാൻ കഴിഞ്ഞില്ല. കൈ കുടഞ്ഞു. വിരൽ വലിച്ചെടുക്കാൻ നോക്കി. പക്ഷേ, നായ വിട്ടില്ല. 

ഞാൻ ഇടതുകൈ കൊണ്ട് നായയെ അടിച്ചു. എന്നിട്ടും അത് വിരൽ വിട്ടില്ല. ഒടുവിൽ എന്റെ വിരലിന്റെ പകുതി കടിച്ചെടുത്താണ് നായ ഓടിപ്പോയത്. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഓർമ വീഴുമ്പോൾ ഞാൻ ആശുപത്രിയിലാണ്. ഇടതു തുടയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വലതുകൈ നോക്കിയപ്പോൾ മോതിരവിരലിന്റെ പകുതി ഇല്ലായിരുന്നു....’

ADVERTISEMENT

വിരൽ കണ്ടെത്താനായില്ല

തെരുവുനായ കടിച്ചെടുത്ത ശരണിന്റെ മോതിര വിരൽ ഇതുവരെ കണ്ടെത്താനായില്ല. പരിസരം മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. വിരൽ കടിച്ചെടുത്ത് ഓടിയ നായയെയും കണ്ടെത്തിയില്ല. ശരൺ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂർ പുളിമാത്ത് പുല്ലയിൽ മൊട്ടലുവിള ചരുവിള വീട്ടിൽ, ഓട്ടോ ഡ്രൈവറായ ഐ. രാജുവിന്റെയും എ. അഞ്ജുവിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

ADVERTISEMENT
Stray Dog Attacks Boy, Bites Off Finger:

Street dog attack victim, R.A. Sharun, an 11-year-old sixth-grade student, lost half of his ring finger when a stray dog attacked him while he was playing with his younger brother in a relative's yard. The incident occurred on Saturday when the dog initially bit his left thigh before returning to viciously bite his right hand's ring finger, despite his desperate attempts to free himself. The injured boy is currently receiving treatment at SAT Hospital, with efforts to locate the bitten finger and the dog proving unsuccessful.

ADVERTISEMENT