കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം: ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു! ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
Woman Dies After Liposuction Surgery in Kerala
കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചങ്ങനാശേരി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.
16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.
ADVERTISEMENT
എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. എസ്.സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
ADVERTISEMENT
Woman Dies After Liposuction Surgery in Kerala:
Liposuction surgery complications led to the death of a 45-year-old woman in Changanassery, Kerala, who was undergoing a procedure to remove fat from her arm. Following the surgery performed at a private clinic in Thiruvalla on the 16th, her condition deteriorated, and she was admitted to a private medical college hospital where she passed away last night. Her relatives have filed a complaint with Thiruvalla police, alleging medical negligence as the cause of death. The clinic authorities, however, claim there was no treatment error and that the patient suffered a cardiac arrest during the procedure, leading to her critical condition.