ADVERTISEMENT

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ ചെയ്ത് അമ്മ രേഷ്മ. തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ച് കർമങ്ങൾ പൂർ‍ത്തിയാക്കി. ഗൗതമിനെ കാണാതായിട്ട് ഇന്ന് 55 ദിനങ്ങൾ പിന്നിടുകയാണ്. മകൻ മടങ്ങിവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങൾ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. തിരച്ചിൽ കാര്യക്ഷമമായിരുന്നുവെങ്കിൽ ഈയൊരു അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന് കണ്ണീരോടെ രേഷ്മ പറയുന്നു.  

ജൂലൈ 31ന് പുലർച്ചെയാണ് മീൻപിടിത്തത്തിനിടെ ഗൗതം ഉൾപ്പെടെ 14 പേരുണ്ടായിരുന്ന വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46), മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവനും (74) മരണപ്പെട്ടിരുന്നു. രാജീവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെ ലഭിച്ചു. ഇരുവരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായെങ്കിലും ഗൗതം കൃഷ്ണയ്ക്കായി തിരച്ചിൽ തുടരുകയായിരുന്നു.

ADVERTISEMENT

അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഇരയായിട്ടും അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. തിരച്ചിലിലെ അനാസ്ഥ ചോദ്യം ചെയ്ത് ഗൗതമിന്റെ അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ തിരച്ചിൽ കൂടുതൽ ഊർജിതമാക്കി. കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

ADVERTISEMENT
A Mother's Heartbreaking Tribute to a Missing Fisherman:

Gautam Krishna, a fisherman who went missing after a boat capsized in Neendakara, Kollam 55 days ago, was given a symbolic funeral by his mother, Reshma. She had a wooden effigy of her son carved and cremated it, as all hope of his return faded. Reshma expressed her pain, stating that the situation might have been avoided with a more efficient search operation. The incident involved a fishing boat capsizing on July 31st, resulting in the deaths of Gautam's father and grandfather, with Gautam still missing. The lack of progress in the search led to protests from the local community and relatives, prompting increased search efforts.

ADVERTISEMENT
ADVERTISEMENT