ADVERTISEMENT

കൊല്ലം ഇടമുളയ്ക്കലിൽ സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. ചൂടുവെള്ളമൊഴിച്ച രാധാമണിയുടെ മകൾ അശ്വതി (37) ചെറുമകൾ അമൃത (18) എന്നിവര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 

വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാധാമണിയും ഭര്‍ത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ പ്രതികള്‍ ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൂട്ടുകയായിരുന്നു. ശേഷമാണ് ശരീരത്തിലൂടെ ചൂടുവെള്ളം ഒഴിച്ചത്. രാധാമണിയുടെ മുഖത്താണ് പൊള്ളലേറ്റത്. 

ADVERTISEMENT

മുന്‍പും പല തവണകളായി കൈ കൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി ഉപദ്രവിച്ചിരുന്നതായും എഫ്ഐആറിലുണ്ട്. രാധാമണിയുടെയും ഭര്‍ത്താവ് അശോകന്റെയും പേരിലുള്ള വസ്തു ഏഴുതിക്കൊടുക്കാത്തതിലെ വിരോധമാണ് ആക്രമണത്തിനു കാരണമെന്നും എഫ്ഐആര്‍ പറയുന്നു. മുൻപ് ഹണിട്രാപ് ഉൾപ്പടെയുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.

ADVERTISEMENT
Elderly Woman Attacked with Hot Water in Property Dispute:

Assaulted by daughter and granddaughter over property dispute, an elderly woman in Kollam's Idamulakkal suffered severe burns when hot water was poured on her. Radhamani, a resident of Idamulakkal, is the victim. Chadayamangalam police have registered a case against her daughter Aswathi (37) and granddaughter Amritha (18) for pouring hot water on her. The daughter allegedly attacked her mother demanding the property deeds. The incident occurred around 11:30 PM on Saturday. The accused reportedly forced Radhamani and her husband Ashokan out of their home and locked it before committing the assault, causing burns to Radhamani's face. The FIR also mentions previous instances of physical abuse by Aswathi. The attack stemmed from resentment over not transferring the property to Aswathi's name. Aswathi, also known as Aswathi Achu, is reportedly involved in multiple previous cases including honey trapping.

ADVERTISEMENT
ADVERTISEMENT