ADVERTISEMENT

ഒരാളോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ് നന്ദു ഭാര്യയായ പെണ്‍കുട്ടിയോട് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്നും ആരോപിച്ചാണ് പെണ്‍കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനു ഇരയാക്കിയത്. ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടിലെത്തിയ കൊല്ലം നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജു (24) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

സൗദിയിലുള്ള പ്രതി നന്ദുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നടപടി തുടങ്ങി. ഇന്ത്യയിൽ ഏത് എയർപോർട്ടിൽ വന്നാലും അറസ്റ്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമാണിത്. ചവറ സിഐ എസ്.ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴിയെടുത്തു.

ADVERTISEMENT

ജൂലൈ 27 നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മാസം 4 നാണ് അഞ്ജു സൗദിയിലേക്ക് പോയത്. ഫ്ലാറ്റിൽ പൂട്ടിയിട്ടശേഷം കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ് ലാപ്ടോപ് ചാർജർ എന്നിവ ഉപയോഗിച്ചു മർദിച്ചെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. അ‍ഞ്ജുവിന്റെ ശരീരമാകെ ക്രൂരമർദനത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. സെപ്റ്റംബർ 30നു നാട്ടിലേക്കു തിരികെ വിടുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന അഞ്ജുവിനെ ഇന്നലെ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കി.

മുന്‍പ് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദുവിന്റെ മാതാപിതാക്കൾ ഒളിവിലാണ്. അമ്മ ജഗദമ്മ സിപിഐ നേതാവും നീണ്ടകര മുൻ പഞ്ചായത്തംഗവുമാണ്.

ADVERTISEMENT
Woman Brutally Abused by Husband in Saudi Arabia Over Dowry:

Dowry demands and accusations of lacking beauty led to severe physical abuse of Anju (24) by her husband Nandu, who is currently in Saudi Arabia. Anju, who arrived in her hometown Kollam with severe injuries across her body, is receiving treatment at the district hospital. The City Police Commissioner has initiated steps to issue a lookout circular against Nandu, to ensure his arrest upon arrival at any Indian airport. A police team is investigating the case, and Anju has provided her statement, detailing the brutal assault that occurred after she was locked inside their apartment. The police have already registered a case against Nandu, his parents, and are searching for them, with his mother being a prominent political figure.

ADVERTISEMENT
ADVERTISEMENT