തൃശൂർ ചാലക്കുടിയിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനവും ചുമത്തിയാണ് പ്രതി അഫ്സലിനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ പല പ്രശ്നങ്ങളും ഉണ്ടായി. എമില്‍ഡയുടെ സ്വത്തില്‍ കണ്ണുവച്ച അഫ്സല്‍ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും ഉപദ്രവം തുടങ്ങി. വീട്ടില്‍പ്പോയി പണം കൊണ്ടുവരാനായി അഫ്സല്‍ നിരന്തരം ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ ഉപദ്രവിക്കുകയും ചെയ്തു.
ഇരുകുടുംബങ്ങളുടേയും പിന്തുണയില്ലാതിരുന്ന എമില്‍ഡ തീര്‍ത്തും ഒറ്റപ്പെട്ടു. ജീവിക്കാനുള്ള പണം കണ്ടെത്താന്‍ കൂലിപ്പണിക്കു പോവേണ്ട അവസ്ഥയിലായ എമില്‍ഡ നിര്‍മാണജോലി ഉള്‍പ്പെടെ ചെയ്തിരുന്നു. പലതവണ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചെങ്കിലും എമില്‍ഡയുടെ കുടുംബം സ്വീകരിക്കാന്‍ തയാറായില്ലെന്നാണ് വിവരം.
പ്രണയത്തില്‍ വിശ്വസിച്ച് ഇറങ്ങിവന്ന എമില്‍ഡ അങ്ങേയറ്റത്തെ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോയത്. സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച ശേഷമാണ് എമില്‍ഡ ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയത്. ഒരു വയസുള്ള കുഞ്ഞിന്റെ മുന്നില്‍വച്ചാണ് അഫ്സലിന്റെ വീട്ടിലെ മുറിയില്‍വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
മകളുടെ മരണശേഷവും പൊലീസില്‍ പരാതി നല്‍കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ എമില്‍ഡയുടെ കുടുംബം തയാറിയിട്ടില്ല. പരിയാരം സ്വദേശിയാണ് എമിൽഡ. പോട്ട സ്വദേശിയാണ് അഫ്സല്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)