ADVERTISEMENT

പൂജവയ്പ്പിന് എല്ലാവർക്കും ലീവാണ്. അതു കണക്കാക്കി വരാനിരുന്ന ചേച്ചിയെ കാത്തിരിക്കുകയായിരുന്നു സഹോദരങ്ങളായ അഭിജിത്തും ദീപികയും. പക്ഷേ, വന്നത് ചേതനയറ്റ ശരീരം. ഗോപികയ്ക്ക് അന്ത്യകർമങ്ങൾ ചെയ്യാനായിരുന്നു അഭിജിത്തിന്റെ നിയോഗം. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അമിതവേഗത്തിൽ വന്ന വാഹനമിടിച്ച് മരിച്ച ഗോപികയുടെ സംസ്കാരം തിരുവില്വാമല ഐവർമഠത്തിൽ നടത്തി.‌

മൂത്തയാൾ എന്ന നിലയിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഗോപിക ശ്രമിച്ചു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്ത് കുടുംബത്തെ സഹായിച്ചു. ഓട്ടോഡ്രൈവറാണ് ഗോപികയുടെ അച്ഛൻ പ്രദീപ്. അമ്മ സജിതയ്ക്കു കടയിൽ ചെറിയൊരു ജോലിയുണ്ട്.

ADVERTISEMENT

എറണാകുളത്തെ ജോലി ചെയ്യുന്ന സ്ഥലത്തെ ഓരോ വിശേഷങ്ങളും വീട്ടിൽ പറയുമായിരുന്നു. അപകടം നടന്ന ദിവസം രാത്രി 10.50ന് വിളിച്ച് 10 മിനിറ്റോളം സംസാരിച്ചു. കൂട്ടുകാർക്കൊപ്പം വിമാനത്താവളത്തിനു സമീപം ഭക്ഷണം കഴിക്കാൻ പോകുകയാണെന്ന കാര്യം പറഞ്ഞു. പക്ഷേ, ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് ഗോപികയ്ക്ക് അപകടം സംഭവിച്ചുവെന്ന ഫോൺ സന്ദേശം വീട്ടിലെത്തുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം പാലക്കാട് കല്ലടിക്കോട് ഇടക്കുറിശ്ശിയിലെ വീട്ടിലെത്തിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ മൃതദേഹം സംസ്കരിച്ചു. മന്ത്രി കെ.എ. തുളസി ഉൾപ്പെടെ ഒട്ടേറെപ്പേർ വീട്ടിലെത്തിയിരുന്നു.

ADVERTISEMENT
Awaiting Sister for Holidays Ends in Tragedy in Palakkad:

Gopika tragically lost her life in a high-speed road accident near the Nedumbassery airport road, devastating her family who were eagerly awaiting her visit for the Pooja holidays. The young woman had been working part-time in Ernakulam alongside her studies to support her family, displaying immense responsibility as the eldest child. Her father Pradeep works as an auto-rickshaw driver, while her mother Sajitha has a small job at a local shop. Just hours before the fatal mishap, Gopika had happily spoken to her family over the phone about going out to eat with her friends near the airport. The tragic news of her accident reached her home in Kalladikkode, Palakkad, in the early hours of Sunday, plunging her loved ones into deep grief. Her mortal remains were brought home by Sunday evening and subsequently cremated at the Ivarmatham in Thiruvilwamala. Numerous people, including Minister K.A. Thulasi, visited the grieving family to pay their final respects to the departed soul.

ADVERTISEMENT
ADVERTISEMENT