ADVERTISEMENT

വീൽചെയറിൽ ഇരുന്നു പഠിച്ചു ഇംഗ്ലിഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ സുജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. ശരീരം വഴിമുടക്കിയെങ്കിലും സ്വപ്നങ്ങൾക്ക് പിറകെയായിരുന്നു സുജിത്ത്. വിരലുകൾ വഴങ്ങാത്തതിനാൽ എഴുതാനും ടൈപ്പ് ചെയ്യാനും ഏറെ സമയം എടുത്താണ് പഠനം മുന്നോട്ടു കൊണ്ടുപോയത്. വീൽചെയറിലിരുന്ന്, മസിലുകളിലെ സ്പാസവുമായി ഓരോ ദിവസവും പോരാടി അദ്ദേഹം ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി സ്വന്തമാക്കി.

പൊൻകുന്നം വടക്കേമഠത്തിൽ സി. സുജിത്ത് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ജന്മനാ സ്പാസ്റ്റിക് സെറിബ്രൽ പാൾസി എന്ന രോഗത്തിന് അടിമയായി. സ്വന്തമായി നിൽക്കാനോ പടികൾ കയറാനോ ദീർഘയാത്ര ചെയ്യാനോ കഴിയില്ല. എന്നിട്ടും പഠനത്തിനു മുന്നിൽ പരിമിതികളെ അനുവദിച്ചില്ല. അമേരിക്കൻ എഴുത്തുകാരൻ വില്ല്യം ഗിബ്സന്റെ രചനകളിലെ ‘ഡിജിറ്റൽ ഹ്യൂമൻ ഇന്റർഫേസ്’ ആയിരുന്നു ഗവേഷണവിഷയം.

ADVERTISEMENT

ഇതിനിടെ 2021 ലെ ഗുരുതര കുടൽ ക്ഷയരോഗവും 2025 ലെ ഹെർണിയ ശസ്ത്രക്രിയയും ജീവിതത്തെ വീണ്ടും പരീക്ഷിച്ചു. ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും ഗവേഷണം പലതവണ തടഞ്ഞു. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയും യുജിസിയുടെ അധികസമയവും തുണയായി. ഒടുവിൽ ഗവേഷണം പൂർത്തിയായി. 

ഇനി മുന്നിലുള്ളത് മറ്റൊരു പരീക്ഷണം. സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രഫസറാകണമെന്നാണ് ആഗ്രഹമെങ്കിലും ദൈനംദിന ജീവിതം തള്ളുന്നതിന് പണം വേണം. മറ്റു ജോലിക്കൊന്നും പോകാനാകുന്നില്ല. സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുകയാണ് സുജിത്ത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: സുജിത്ത് ചന്ദ്രശേഖരൻ കർത്ത, HDFC BANK, Kottayam, Account No: 50100460523062, IFSC: HDFC0000071, GPay: 9188069399

ADVERTISEMENT
Sujith achieves PhD in English literature:

Sujith achieved a remarkable PhD in English literature from EFLU despite living with severe spastic cerebral palsy and relying entirely on a wheelchair. Overcoming immense physical challenges where his uncooperative fingers made writing and typing extremely difficult, he successfully completed his doctoral research on William Gibson. His academic journey was further tested by major health issues including intestinal tuberculosis and a hernia surgery, alongside persistent financial crises. Friends, teachers, and UGC extensions provided vital support throughout his challenging educational and research pursuits. Aspiring to become an assistant professor in a government college, he now faces severe financial hardship just to manage his daily life. Kind-hearted individuals and well-wishers are now requested to offer financial assistance to support his future and survival. Readers wishing to help can use his HDFC Bank account or GPay details provided in the report.

ADVERTISEMENT
ADVERTISEMENT