ADVERTISEMENT

 തിരക്കേറിയ രാവിലെകളിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് ഈ മാംഗോ ഓട്സ് സ്മൂത്തി. വയർ നിറയ്ക്കാനും ഒപ്പം നല്ല ഉന്മേഷം നൽകാനും ഇത് സഹായിക്കും. പഞ്ചസാരയ്ക്ക് പകരം തേനോ ഈന്തപ്പഴമോ ചേർത്താൽ കൂടുതൽ ആരോഗ്യകരമാക്കാം

ആവശ്യമായ ചേരുവകൾ
മാമ്പഴം - 1 എണ്ണം 
ഓട്‌സ് - 3 ടേബിൾ സ്പൂൺ 
തണുപ്പിച്ച പാൽ - 2 ഗ്ലാസ് 
ഈന്തപ്പഴം - 5 എണ്ണം 
ബദാം/ അണ്ടിപ്പരിപ്പ് - ആവശ്യത്തിന്  
ഐസ് ക്യൂബ്സ്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഓട്‌സ് അല്പം വെള്ളത്തിലോ പാലിലോ 5-10 മിനിറ്റ് കുതിർത്തു വെക്കുക. 
. മാമ്പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിയുക.
. ഒരു മിക്സി ജാറിലേക്ക് അരിഞ്ഞ മാമ്പഴം, കുതിർത്ത ഓട്‌സ്, കുരു കളഞ്ഞ ഈന്തപ്പഴം/തേൻ, പാൽ എന്നിവ ചേർക്കുക.
. ഇവയെല്ലാം ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക. 
. കൂടുതൽ തണുപ്പ് വേണമെന്നുണ്ടെങ്കിൽ ഐസ് ക്യൂബ്സ് കൂടി ചേർക്കാം.
. എല്ലാ ചേരുവകളും യോജിപ്പിച്ച് തണുപ്പിച്ചു വിളമ്പുക.
. ഗ്ലാസിലേക്ക് പകർത്തിയ ശേഷം മുകളിൽ അല്പം മാമ്പഴ കഷ്ണങ്ങളോ ബദാം പരിപ്പോ വിതറി അലങ്കരിക്കാം 

ADVERTISEMENT
Easy Mango Oats Smoothie Recipe:

Mango oats smoothie is an easy and quick breakfast option perfect for busy mornings. This nutritious and filling drink provides energy and can be made healthier by using dates or honey instead of sugar.

ADVERTISEMENT
ADVERTISEMENT