ADVERTISEMENT

പൈനാപ്പിൾ മാമ്പഴം ഓറഞ്ച് സ്മൂത്തി. പൈനാപ്പിളിന്റെ പുളിയും മാമ്പഴത്തിന്റെ മധുരവും ഓറഞ്ചിന്റെ ഫ്രഷ്നെസ്സും ഒത്തുചേരുന്ന ഈ സ്മൂത്തി ട്രൈ ചെയ്യൂ. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഈ പാനീയം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാരുകൾ ധാരാളമടങ്ങിയ ഈ പഴങ്ങൾ നിങ്ങളെ ദീർഘനേരം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കും

ആവശ്യമായ ചേരുവകൾ
1. പൈനാപ്പിൾ – അരക്കപ്പ്
2. മാമ്പഴം– ഒരു കപ്പ്
3. ഓറഞ്ച് – അരക്കപ്പ്
4. തേൻ – 6 ടേബിൾ സ്പൂൺ
5. ഐസ് ക്യൂബ്സ് – 4– 6 എണ്ണം
6. ബദാം – 4–6 എണ്ണം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. എല്ലാ ചേരുവകളും യോജിപ്പിച്ച് ഐസും തേനും ചേർക്കുക. 
. മിശ്രിതത്തിന്റെ കട്ടി കുറയ്ക്കുന്നതിന് പാൽ ചേർക്കാവുന്നതാണ്.
. ബദാം വെച്ച് അലങ്കരിക്കാം.

ADVERTISEMENT
Health Benefits of this Tropical Fruit Smoothie:

Pineapple Mango Orange Smoothie is a refreshing and healthy drink packed with vitamins and fiber. This delicious beverage combines the tartness of pineapple, the sweetness of mango, and the freshness of orange for a delightful taste experience.

ADVERTISEMENT
ADVERTISEMENT