ADVERTISEMENT

മധുരമൂറുന്ന തണ്ണിമത്തന്റെ സ്വാദും പുഡിങ്ങിന്റെ സോഫ്റ്റ്നെസ്സും ഒത്തുചേർന്ന അടിപൊളി വാട്ടർമെലൺ പുഡിങ് ന്യൂട്രിഷനും ഒപ്പം നല്ലൊരു റിഫ്രഷ്‌മെന്റും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബെസ്റ്റ് ഡെസേർട്ട്
ആവശ്യമായ ചേരുവകൾ
1. തണ്ണിമത്തങ്ങ (തൊണ്ടും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത്) – നാലു കപ്പ്
2. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
3. പഞ്ചസാര – കാൽ കപ്പ്
വനില എസ്സൻസ് – അര ചെറിയ സ്പൂണ്‍
4. നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
5. വിപ്പ്‍ഡ് ക്രീം/ഐസ്ക്രീം – അലങ്കരിക്കാൻ
6. പിസ്ത നുറുക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം
∙ തണ്ണിമത്തൻ മിക്സിയിൽ അടിച്ച ശേഷം അരിച്ചെടുക്കുക. മൂന്നു കപ്പ് ജ്യൂസ് കിട്ടണം.
∙ കോൺഫ്ളോർ രണ്ടു വലിയ സ്പൂൺ തണ്ണിമത്തൻ ജ്യൂസിൽ കലക്കി വയ്ക്കുക.
∙ ബാക്കി ജ്യുസ് സോസ്പാനിലാക്കി അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി അഞ്ച് മിനിറ്റ് വയ്ക്കണം.
∙ ഇതിലേക്കു പഞ്ചസാരയും വനില എസ്സൻസും ചേർത്തിളക്കി പഞ്ചസാര അലിയുമ്പോൾ കലക്കിവച്ച കോൺഫ്ളോറും ചേർത്തു ചെറുതീയിലാക്കി മൂന്നു മിനിറ്റ് വയ്ക്കുക.
∙ നാരങ്ങാനീരും ചേർത്തിളക്കി വാങ്ങി അരിച്ച ശേഷം സെറ്റ് ചെയ്യാനുള്ള മോൾഡുകളിലാക്കണം.
∙ വിപ്പിങ് ക്രീം അല്ലെങ്കിൽ ഐസ്ക്രീം മുകളിൽ വച്ച്, പിസ്ത വിതറി വിളമ്പാം.

ADVERTISEMENT
ADVERTISEMENT
Sweet Watermelon and Pudding Fusion:

Watermelon Pudding offers a delightful fusion of sweet watermelon flavor and smooth pudding texture, making it a perfect, refreshing dessert. This easy-to-make recipe is ideal for those seeking a nutritious and delicious treat.

ADVERTISEMENT
ADVERTISEMENT