ADVERTISEMENT

ഈ ബനാന ഓട്സ് സ്മൂത്തി ആരോഗ്യകരവും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. പഴവും ഓട്സും ചേരുന്നതുകൊണ്ട് നല്ലതുപോലെ വയറു നിറയുകയും ചെയ്യും. രുചികരവും ആരോഗ്യകരവുമായ ബനാന ഓട്സ് സ്മൂത്തി 5 മിനിറ്റിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ
വാഴപ്പഴം - 1 എണ്ണം
ഓട്സ് - 3 വലിയ സ്പൂൺ
പാൽ - 1 കപ്പ്
ഈന്തപ്പഴം, തേൻ - മധുരത്തിന് ആവശ്യത്തിന്
പീനട്ട് ബട്ടർ - 2 ടേബിൾസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേയ്ക്ക് കുതിർത്ത ഓട്സ് ഇടുക.
. അതിലേയ്ക്ക് അരിഞ്ഞ വാഴപ്പഴം ചേർക്കുക.
. ഈന്തപ്പഴവും പീനട്ട് ബട്ടറും തേനും പാലും ചേർക്കുക.
. ഇത് നന്നായി മിനുസമാകുന്നതുവരെ അരച്ചെടുക്കുക.
. ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പിച്ചു കുടിക്കുക

ADVERTISEMENT
Quick Banana Oats Smoothie Recipe:

Banana oats smoothie is a healthy and delicious breakfast option that provides satiety due to the combination of fruits and oats. This tasty and nutritious banana oats smoothie can be prepared in just 5 minutes. The ingredients include one banana, three tablespoons of oats, one cup of milk, dates or honey for sweetness, and two tablespoons of peanut butter. To prepare, add soaked oats to a mixer jar, followed by chopped banana, dates, peanut butter, honey, and milk. Blend until smooth and serve chilled.

ADVERTISEMENT
ADVERTISEMENT