ADVERTISEMENT

ഈ ഡിസേർട്ട് മുന്നില്‍ വച്ചാല്‍ കുട്ടികള്‍ കൊതിയോടെ പാത്രം കാലിയാക്കും. സൂപ്പര്‍ ടേസ്റ്റില്‍ ലെമൺ പൈ തയാറാക്കിയാലോ? 

ലെമൺ പൈ

ADVERTISEMENT

1. പഞ്ചസാര – ഒരു കപ്പ്
വെണ്ണ ഉരുക്കിയത് – അര കപ്പ് 
നാരങ്ങയുടെ തൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – അരക്കപ്പ് 
മുട്ട – നാല്, വലുത്
2. മൈദ –  ഒരു കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ 
ഉപ്പ് –  ഒരു നുള്ള്
3. പാൽ –  രണ്ടു കപ്പ്
കണ്ടൻസ്ഡ് മിൽക് – ഒരു ടിൻ

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ അവ്‍ൻ 1750C ൽ ചൂടാക്കിയിടണം.

∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ചേർത്ത് അടിച്ചു മയപ്പെടുത്തുക.  

ADVERTISEMENT

 ∙വേറൊരു പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതു നേരത്തേ തയാറാക്കി വച്ച മിശ്രിതത്തിലേക്കു ചേർത്ത് ഇളക്കി യോജിപ്പിക്കണം. 

∙ ഇതിലേക്കു മെല്ലേ പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത്  അടിച്ചു മയപ്പെടുത്തുക.  ഈ മിശ്രിതം  മ യം പുരട്ടിയ പൈ പാനിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ‌്നിൽ വച്ചു 45– 50 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ ബ്രൗൺ നിറമാകണം.  

∙ ചൂടാറിയ ശേഷം രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം വിളമ്പാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Easy Lemon Pie Recipe for Kids:

Lemon pie, a delightful dessert that will have children eagerly finishing their plates, can be prepared with a super taste. This recipe involves mixing sugar, melted butter, lemon zest, lemon juice, and eggs as the first set of ingredients. The second set includes flour, baking powder, and a pinch of salt. Finally, milk and condensed milk are combined with the previous mixture. The batter is poured into a greased pie pan and baked at 175°C for 45-50 minutes until golden brown. After cooling, it should be chilled in the refrigerator for two hours before serving.

ADVERTISEMENT