ADVERTISEMENT

ഓരോ കടിയിലും അലിഞ്ഞുചേരുന്ന ഡ്രൈ ഫ്രൂട്ട്‌സിന്റെയും കാരമലിന്റെയും രുചി. യാതൊരുവിധ കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന റിച്ച് പ്ലം കേക്ക്.

ആവശ്യമായ ചേരുവകൾ
. മൈദ -1 കപ്പ്
. ബട്ടർ - 3/4 കപ്പ്
. പഞ്ചസാര - 1 കപ്പ്
. മുട്ട -2 എണ്ണം
. ഉണക്കമുന്തിരി, ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, ടൂട്ടി ഫ്രൂട്ടി - ആവശ്യത്തിന്
. വൈൻ -പഴങ്ങൾ കുതിർക്കാൻ
. കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക പൊടിച്ചത്.

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഉണക്കപ്പഴങ്ങൾ വൈനിൽ കുതിർത്തു വയ്ക്കുക.
. പഞ്ചസാര കാരമലൈസ് ചെയ്ത് ചൂടുവെള്ളം ചേർത്ത് തണുപ്പിക്കുക.
. ബട്ടറും പഞ്ചസാരയും നന്നായി പതപ്പിച്ച് മുട്ട, മൈദ, സുഗന്ധവ്യഞ്ജനങ്ങൾ, കാരമൽ സിറപ്പ്, കുതിർത്ത പഴങ്ങൾ എന്നിവ ചേർത്ത് ഇളക്കുക.
.180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ ഓവനിൽ 45–50 മിനിറ്റ് ബേക്ക് ചെയ്യുക.
. ചൂടാറിയ ശേഷം കഷ്ണങ്ങളാക്കി വിളമ്പാം.

ADVERTISEMENT
How to Make Rich Plum Cake at Home:

Plum cake is a delicious and rich dessert that can be easily prepared at home without any artificial colors or preservatives. The recipe requires simple ingredients including maida, butter, sugar, eggs, various dry fruits, wine for soaking, and aromatic spices. First, soak the dry fruits in wine and caramelize the sugar with warm water to create a rich syrup. Next, beat the butter and sugar thoroughly, then gradually add eggs, maida, spices, caramel syrup, and the soaked fruits. Bake the prepared batter in a preheated oven at 180 degrees Celsius for 45 to 50 minutes until perfectly done. Finally, allow the freshly baked cake to cool completely before slicing and serving it to your family and guests.

ADVERTISEMENT
ADVERTISEMENT