Wednesday 05 May 2021 04:12 PM IST

ചൂടിനെ ചെറുക്കാൻ തയാറാക്കാം അവിൽ മിൽക്ക്, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

avil

അവിൽ മിൽക്ക്

1.അവൽ – ഒരു കപ്പ്

2.വെണ്ണ – ഒരു ചെറിയ സ്പൂൺ

3.ബദാം – ഒരു വലിയ സ്പൂൺ

നിലക്കടല – ഒരു വലിയ സ്പൂൺ

കശുവണ്ടി – ഒരു വലിയ സ്പൂൺ

4.പ‌ഴം – മൂന്ന്

5.പഞ്ചസാര – മൂന്നു വലിയ സ്പൂൺ

6.പാൽ – അര ലിറ്റർ

7.ഐസ്‍ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പാനിൽ വെണ്ണ ചൂടാക്കി അവൽ വറുത്ത് മാറ്റി വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ നന്നായി വറുത്ത് പൊടിച്ചു വയ്ക്കണം.

∙ഒരു ബൗളിൽ പഴം എടുത്ത് ഫോർക്ക് ഉപയോഗിച്ച് ഉടച്ച് പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കണം.

∙വിളമ്പാനുള്ള ഗ്ലാസിൽ രണ്ടു വലിയ സ്പൂൺ പഴം മിശ്രിതം ഇടുക.മുകളിൽ വറുത്ത അവൽ ഇടുക.

∙അതിനു മുകളിലായി പൊടിച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേർക്കുക.

∙ഇതിലേക്ക് ആവശ്യത്തിനു പാൽ ഒഴിക്കണം.

∙മുകളിൽ ഐസ്‍ക്രീം വച്ച് അലങ്കരിച്ചു വിളമ്പാം.