ADVERTISEMENT

പഞ്ചാബി ചിക്കൻ മസാല

1.ഇളം കോഴി വൃത്തിയാക്കി കഷണങ്ങളാക്കിയത് – അരക്കിലോ

ADVERTISEMENT

2.നെയ്യും എണ്ണയും സമം – അരക്കപ്പ് (നെയ്യ് തന്നെയും ചേർക്കാം)

3.വട്ടത്തിൽ അരിഞ്ഞ സവാള – 1

ADVERTISEMENT

4.പൊടിച്ച മല്ലി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – 1/8 ചെറിയ സ്പൂൺ

ADVERTISEMENT

5.വെളുത്തുള്ളി ചതച്ച പിഴിഞ്ഞ നീര് – രണ്ടു ചെറിയ സ്പൂൺ

‌6.ഉണക്കമുളക് പൊടിച്ചത് – നാലു ചെറിയ സ്പൂൺ

7.തൈര് – അരക്കപ്പ്

8.ഉലുവ കുതിർത്ത് അരച്ചത് – അര ചെറിയ സ്പൂൺ

9.പച്ചമുളക് അല്പം കനത്തിൽ വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

10.ഇഞ്ചി കനം കുറച്ച് നീളത്തിലരിഢഞ്ഞത് – ഒരു ചെറിയ സ്പൂൺ

11.ജാതിക്കാ – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 10

കറുവാപ്പട്ട – 2 കഷണം‌

ഏലയ്ക്കാ – 4

12.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙നെയ്യും എണ്ണയും ചൂടാക്കി സവാള അരിഞ്ഞതിട്ട് മൂക്കുന്നതുവരെ വഴറ്റുക.

∙അതിനു പുറമെ പൊടികൾ രണ്ടുമിട്ട് അടിക്കു പിടിക്കാതെ അല്പം വഴലുമ്പോൾ വെളുത്തുള്ളിയുടെ ചാറ് ഒഴിക്കണം.

∙തുടർന്ന് ഉണക്കമുളകുപൊടിയും ഇറച്ചിക്കഷണങ്ങളും ഇട്ട് വഴറ്റുക.

∙പിന്നീട് തൈര് ഒഴിച്ചിളക്കി അതു കഷണങ്ങളിൽ പിടിക്കുമ്പോൾ ഉലുവ അരച്ചതു ചേർത്തിളക്കണം.

∙ഇതിൽ പച്ചമുളകും ഇഞ്ചിയുമിട്ട് കഴിയുന്നതും വെള്ളം ചേർക്കാതെ പാത്രം മൂടി ഇറച്ചി മുക്കാലും വേവിച്ച് വാങ്ങുന്നതിനല്പം മുമ്പ് ഇറച്ചിക്കൂട്ടു പൊടിച്ചതും പാകത്തിനുപ്പും ചേർത്ത് പാത്രം മൂടി ഇറച്ചി ശരിക്കു വെന്ത് ചേരുവകളെല്ലാം കഷണങ്ങളിൽ പുരണ്ട് അല്പം കുറുകിയ ചാറോടുകൂടി വാങ്ങി ചൂടോടെ കഴിക്കണം.

ADVERTISEMENT