Mail This Article
പച്ചരിയും ചെറുപയർ പരിപ്പും നെയ്യും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ വിഭവമാണിത്. ഇതിൽ കുരുമുളക്, ജീരകം, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വറവിട്ടാണ് കൂടുതൽ സ്വാദിഷ്ടമാക്കുന്നത്.
ആവശ്യമായ ചേരുവകൾ
1. നെയ്യ് – ഒരു വലിയ സ്പൂൺ
2. പച്ചരി – ഒരു കപ്പ്
ചെറുപയർ പരിപ്പ് – അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് – 20
3. വെള്ളം – അഞ്ചു കപ്പ്
4. ഉപ്പ് – പാകത്തിന്
5. വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ
6. ഇഞ്ചി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
ജീരകം – മൂന്നു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
7. കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാനിൽ നെയ്യ് ചൂടാക്കി അരിയും ചെറുപയർ പരിപ്പും കശുവണ്ടിപ്പരിപ്പും വെവ്വേറെ മെല്ലെ വറുത്തെടുക്കുക.
. അഞ്ചു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ അരിയും ചെറുപയർപരിപ്പും ഉപ്പു ചേർത്തു വേവിച്ചെടുക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റുക.
∙ ഇതിൽ കുരുമുളകുപൊടി ചേർത്ത് ഇളക്കി അരിമിശ്രിതം ചേർത്ത് നന്നായി ഇളക്കുക.
∙ കശുവണ്ടിപ്പരിപ്പു വറുത്തതു ചേർത്തിളക്കി ഉപയോഗിക്കാം.