ADVERTISEMENT

തേങ്ങാപ്പാലിന്റെ കൊഴുപ്പും വറുത്ത തേങ്ങയുടെ മൊരിപ്പും ഒത്തുചേരുമ്പോൾ കിട്ടുന്ന ആ രുചി പറഞ്ഞറിയിക്കാനാകില്ല. ഏത് എരിവുള്ള കറിയുടെ കൂടെയും കോക്കനട്ട് റൈസ് നല്ല കോംബോയാണ്. 

ആവശ്യമായ ചേരുവകൾ 
1. ബസ്മതിഅരി – ഒരു കപ്പ്, കുതിർത്തത്
2. തേങ്ങാപ്പാൽ – രണ്ടരക്കപ്പ്
3. ഉപ്പ്/പഞ്ചസാര – പാകത്തിന്
4. വെളിച്ചെണ്ണ– ഒരു ചെറിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത്  – രണ്ടരക്കപ്പ്, വറുത്തത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ബസ്മതി അരി തേങ്ങാപ്പാലിൽ ചെറുതീയിൽ വേവിക്കുക. ആവശ്യാനുസരണം ഉപ്പോ പഞ്ചസാരയോ ചേർക്കാം.
∙ ഇതിലക്കു വെളിച്ചെണ്ണ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ തേങ്ങ വറുത്തതു വിതറി വിളമ്പാം.

ADVERTISEMENT
Quick and Simple South Indian Coconut Rice:

Coconut rice is a delicious dish where the richness of coconut milk meets the crunch of fried coconut. This fragrant rice is a perfect accompaniment to any spicy curry, offering a delightful taste that is hard to describe.

ADVERTISEMENT
ADVERTISEMENT