ADVERTISEMENT

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഈ സാലഡ് ശരീരത്തിന് നല്ല ഉന്മേഷം നൽകും. സ്ട്രോബെറിയുടെയും ബ്ലൂബെറിയുടെയും പുളിയും മധുരവും, ഓറഞ്ചിന്റെ ഫ്രഷ് രുചിയും, തൈരിന്റെ ക്രീമി ഘടനയും ഒരു വിഭവമാക്കുന്നു. 

ആവശ്യമായ ചേരുവകൾ 
1. സ്ട്രോബെറി നീളത്തിൽ രണ്ടായി മുറിച്ചത് – ഒരു കപ്പ്
നന്നായി പഴുത്ത പപ്പായ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
ബ്ലൂബെറീസ്/മാതളനാരങ്ങ – ഒരു കപ്പ്
2. ഓറഞ്ച് – ഒന്ന്
3. പഞ്ചസാര പൊടിച്ചത് – ഒരു വലിയ സ്പൂൺ
4. കട്ടത്തൈര് –ആറു വലിയ സ്പൂൺ
5. തേൻ – ഒരു വലിയ സ്പൂൺ
6. സൺഫ്ളവർ സീഡ്സ് – ഒരു വലിയ സ്പൂൺ
 വോൾനട്ട് ടോസ്റ്റ് ചെയ്തത് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.
∙ ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് ഒരു വലിയ സ്പൂൺ എടുത്തു വയ്ക്കുക. ഓറഞ്ച് ജ്യൂസും പിഴിഞ്ഞെടുക്കണം.
∙ യോജിപ്പിച്ചു വച്ചിരിക്കുന്ന ഫ്രൂട്സിൽ ഓറഞ്ച് ജ്യൂസും പഞ്ചസാരയും ചേർത്തിളക്കി മൂടി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വയ്ക്കുക.
∙ തൈര് ഒരു ബൗളിലാക്കി അതിലേക്കു തേനും ഓറഞ്ചുതൊലി ചുരണ്ടിയതും മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ തണുപ്പിച്ച സാലഡ് വിളമ്പാനുള്ള ബൗളുകളിലാക്കി, ഓരോ വലിയ സ്പൂൺ തൈരു മിശ്രിതം നിരത്തി ഓറഞ്ചും സ്ട്രോബെറിയും ബ്ലൂബെറിയും  സൺഫ്ളവർ സീഡ്സും വോൾനട്ടും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ADVERTISEMENT
Vibrant Vitamin and Antioxidant Fruit Salad Recipe:

This refreshing fruit salad is packed with vitamins and antioxidants, offering a delightful blend of sweet and tart flavors with a creamy yogurt dressing. It's a quick and easy way to boost your body's energy levels with wholesome ingredients.

ADVERTISEMENT
ADVERTISEMENT