കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ബാംബിനോ വെർമിസെല്ലി വെജിറ്റബിൾ ഉപ്പുമാവ്. ഒട്ടും കുഴഞ്ഞുപോകാതെ, നല്ല ഉതിർന്നു കിട്ടുന്ന ഈ ഉപ്പുമാവ് നിങ്ങളുടെ പ്രഭാതങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കും
ആവശ്യമായ ചേരുവകൾ
ബാംബിനോ റോസ്‌റ്റഡ് വെർമിസെല്ലി - അഞ്ചു കപ്പ്
എണ്ണ - ഒരു ടേബിൾ സ്‌പൂൺ
നിലക്കടല - മുക്കാൽ കപ്പ്
ഉണക്കമുളക് - 5 എണ്ണം
കടലപരിപ്പ് - രണ്ടര ടീസ്‌പൂൺ
ഉഴുന്നുപരിപ്പ് - രണ്ടര ടീസ്‌പൂൺ
ജീരകം -ഒന്നര ടീസ്‌പൂൺ
കടുക് - രണ്ടര ടീസ്‌പൂൺ
സവാള - ഒരു കപ്പ്
പച്ചമുളക് - 6 എണ്ണം
കറിവേപ്പില - 2 തണ്ട്
കാരറ്റ് - 1 കപ്പ്
ബീൻസ് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 1 കപ്പ്
തക്കാളി - ഒരു കപ്പ്
വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. എണ്ണ ചൂടാക്കി അതിൽ നിലക്കടല, ഉണക്കമുളക്, കടലപരിപ്പ്, ഉഴുന്നുപരിപ്പ്, ജീരകം, കടുക് എന്നിവ ചേർക്കുക.
. നിലക്കടല നന്നായി വറുത്തതിന് ശേഷം അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
. സവാള ബ്രൗൺ നിറമാകുമ്പോൾ പച്ചക്കറികൾ ചേർത്ത് 5 മിനിറ്റ് വേവിക്കുക. തുടർന്ന് ചെറിയ കഷണങ്ങളാക്കിയ തക്കാളി കൂടി ചേർക്കുക.
. അതിനു ശേഷം ഒരു കപ്പ് വറുത്ത വെർമിസെല്ലിക്ക് 2 കപ്പ് വെള്ളം എന്ന അനുപാതത്തിൽ വെള്ളം ചേർത്ത് പച്ചക്കറികൾ നന്നായി വേവിച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പും ബാംബിനോ റോസ്‌റ്റഡ് വെർമിസെല്ലിയും ചേർക്കുക.
. വെർമിസെല്ലി പാകമായി വെള്ളം മുഴുവൻ വറ്റുന്നതു വരെ വേവിക്കുക. ശേഷം തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
ടിപ്പ്: ആവശ്യമെങ്കിൽ ഒരു നാരങ്ങ നീര് വെള്ളത്തോടൊപ്പം ചേർക്കാം. മല്ലിയില വിതറി ഉപ്പുമാവ് അലങ്കരിക്കാം.