ADVERTISEMENT

നവരത്ന കുറുമ - പേര് സൂചിപ്പിക്കുന്നത് പോലെ ഒമ്പത് തരം പച്ചക്കറികളും പഴങ്ങളും ചേർത്തൊരുക്കുന്ന  വിഭവം. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഇത് വളരെ ഇഷ്ടപ്പെടും. ചപ്പാത്തി, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാൻ വളരെ മികച്ച കോംബോ.

ആവശ്യമായ ചേരുവകൾ 
1. കാരറ്റ് – 10 ഗ്രാം
ബീൻസ് – ഏഴു ഗ്രാം
കോളിഫ്ളവർ – ഏഴു ഗ്രാം
ഗ്രീൻപീസ് – അഞ്ചു ഗ്രാം 
2. എണ്ണ – ഒരു ചെറിയ സ്പൂൺ
3. സവാള അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
4. കശുവണ്ടിപ്പരിപ്പ് അരച്ചത് – 12 ഗ്രാം
5. പാൽ – രണ്ടു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
6. കശുവണ്ടിപ്പരിപ്പ് വറുത്തത് - നാലു ഗ്രാം
ഉണക്കമുന്തിരി വറുത്തത് – രണ്ടു ഗ്രാം
7. ആപ്പിൾ കഷണങ്ങളാക്കിയത് – നാലു ഗ്രാം
മാതളനാരങ്ങ അല്ലികളാക്കിയത് – നാലു ഗ്രാം 
പൈനാപ്പിൾ – മൂന്നു ഗ്രാം
8. വെള്ള കുരുമുളകുപൊടി – അൽപം
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ക്രീം –  ഒരു വലിയ സ്പൂൺ
നെയ്യ് - അര ചെറിയ സ്പൂൺ
9. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ വേവിച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. വാടി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കണം.
∙ രണ്ടു മിനിറ്റ് വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം.
∙ നന്നായി കുറുകി വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കാരറ്റും ബീൻസും കോളിഫ്ളവറും ഗ്രീൻപീസും ചേർത്തിളക്കുക.
∙ ഒരു മിനിറ്റ് വഴറ്റിയ ശേഷം വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഏഴാമത്തെ ചേരുവ ചെറിയ കഷണങ്ങളാക്കിയതും ചേർത്തിളക്കണം.
∙ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.
∙ ഒൻപതാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Delicious Navaratna Kurma Recipe for All:

Navaratna Kurma is a rich and flavorful dish made with nine types of vegetables and fruits, perfect for kids who are picky eaters. This delicious kurma pairs exceptionally well with chapathi and appam, making it a versatile addition to any meal.

ADVERTISEMENT
ADVERTISEMENT