ADVERTISEMENT

സോസിന്റെയും ചീസിന്റെയും വഴുതനങ്ങയുടെയും സ്വാദ് ഒത്തുചേരുന്ന നല്ലൊരു രുചികരമായ വിഭവമാണ് എഗ്പ്ലാന്റ് പാർമസി. ഇത് പാർമിജിയാന ഡി മെലാഞ്ചൻ എന്നും അറിയപ്പെടുന്നു.

ആവശ്യമായ ചേരുവകൾ
1. വഴുതനങ്ങ– രണ്ട് , തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത്
2. മുട്ട – രണ്ട്,അടിച്ചത്
3. ഇറ്റാലിയൻ സീസൺഡ് ബ്രെഡ് ക്രമ്പ്സ് – നാലു കപ്പ്
4. സ്പഗറ്റി സോസ്–ആറു കപ്പ്
5. മൊസെറെല്ല ചീസ് –അരക്കിലോ, ഗ്രേറ്റ് ചെയ്തത്
പാർമെസൻ ചീസ്–അരക്കപ്പ്, ഗ്രേറ്റ് ചെയ്തത്
6. ഡ്രൈഡ് ബേസിൽ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ‍ൻ 175 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
. വഴുതനങ്ങ മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കണം.
. ഇതു ബേക്കിങ് ഷീറ്റിൽ ഒരു നിരയായി നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് അഞ്ചു മിനിറ്റ് ബേക്ക് ചെയ്യുക.
. പിന്നീട് മറിച്ചിട്ടു വീണ്ടും അഞ്ചു മിനിറ്റ് ബേക്ക് ചെയ്യുക.
∙ ഒരു 9 x13 ഇഞ്ച് ബേക്കിങ് ഡിഷിന്റെ അടിവശം മൂടുന്ന വിധം സ്പഗറ്റി സോസ് ഒഴിക്കണം.
∙ ബേക്ക് ചെയ്ത വഴുതനങ്ങ സോസിൽ ഒരുനിരവച്ച ശേഷം മുകളിൽ മൊസെറെല്ല, പാർമെസൻ ചീസുകൾ വിതറുക.
∙ ഇങ്ങനെ ഒന്നോ രണ്ടോ നിരയായി ക്രമീകരിക്കുക. ഏറ്റവും മുകളിൽ ചീസ് വരണം.
. ഇതിനു മുകളിൽ ഡ്രൈഡ് ബേസിൽ വിതറി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 35 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ ബ്രൗണ്‍ നിറമാകണം.

ADVERTISEMENT
Easy Steps to Make Authentic Eggplant Parmigiana:

Eggplant Parmigiana is a delicious dish combining the flavors of sauce, cheese, and eggplant, also known as Parmigiana di Melanzane. This easy-to-follow recipe offers a delightful Italian culinary experience perfect for any occasion.

ADVERTISEMENT
ADVERTISEMENT