ലഞ്ച് ബോക്സിൽ കൊണ്ടുപോകാൻ ഏറ്റവും പറ്റിയതും രുചികരവുമായ ഒരു ലഘുഭക്ഷണമാണ് ജാപ്പനീസ് എഗ്ഗ് സാൻഡ്വിച്ച്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
മുട്ട - 4 എണ്ണം
മയോണൈസ് - 2 വലിയ സ്പൂൺ
പാൽ - 1 ചെറിയ സ്പൂൺ
ഉപ്പും കുരുമുളകുപൊടിയും - ആവശ്യത്തിന്
ബ്രെഡ് - 4 സ്ലൈസ്
ഉണ്ടാക്കുന്ന വിധം
. മുട്ട നന്നായി വേവിക്കുക.10 മിനിറ്റ് വെന്തശേഷം തണുത്ത വെള്ളത്തിൽ മുക്കി വെക്കുക.
. മുട്ട തോടു കളഞ്ഞ് മഞ്ഞക്കരുവും വെള്ളയും വേർതിരിക്കുക.
. ഒരു പാത്രത്തിൽ മഞ്ഞക്കരു എടുത്ത് നന്നായി ഉടക്കുക.
. ഇതിലേക്ക് മയോണൈസ്, പാൽ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ക്രീം പോലെയാക്കുക.
. മുട്ടയുടെ വെള്ള ചെറുതായി അരിഞ്ഞ് മഞ്ഞക്കരുവിന്റെ കൂട്ടിലേക്ക് ചേർത്ത് പതുക്കെ ഇളക്കുക.
. രണ്ട് ബ്രെഡ് സ്ലൈസുകൾക്കിടയിൽ ഈ കൂട്ട് കട്ടിയിൽ വെക്കുക. ബ്രെഡിന്റെ വശങ്ങൾ വേണമെങ്കിൽ മുറിച്ചു മാറ്റാം.
. സാൻവിച്ച് നടുവിലൂടെ മുറിച്ച് കഴിക്കാം.