ADVERTISEMENT

തുർക്കിഷ് ശൈലിയിൽ തയ്യാറാക്കിയ സോഫ്റ്റ് & ജൂസി ചിക്കനും, ഒലിവ് ഓയിലും ഹെർബ്സുമിട്ട് ഗ്രിൽ ചെയ്ത ഫ്രഷ് മെഡിറ്ററേനിയൻ പച്ചക്കറികളും ചേരുമ്പോൾ കിട്ടുന്ന രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ വിഭവം.

ആവശ്യമായ ചേരുവകൾ
1. ചിക്കൻ ബ്രെസ്റ്റ് – 500 ഗ്രാം
2. ചിക്കൻ ടിക്ക പൗഡർ – ഒരു വലിയ സ്പൂൺ
മുളകുപൊടി - ഒരു വലിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ
ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. സവാള ഇതളുകളായി അടർത്തിയത് – ഒരു കപ്പ്
കാപ്സിക്കം ചതുരക്കഷണങ്ങളായി മുറിച്ചത് – ഒരു കപ്പ്
കാരറ്റ് കനത്തിൽ സ്ലൈസ് ചെയ്തത് – ഒരു കപ്പ്
4. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി, ഒറിഗാനോ – പാകത്തിന്
വൈറ്റ് സോസിന്
5. വെണ്ണ– ഒരു വലിയ സ്പൂൺ
6. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
7. മൈദ – ഒരു വലിയ സ്പൂൺ
8. പാൽ – ഒന്നരക്കപ്പ്
9. ഉപ്പ് – പാകത്തിന്
വറ്റൽമുളകു ചതച്ചത്– അര ചെറിയ സ്പൂണ്‍
സെറ്റ് ചെയ്യാൻ
10. മൊസെറെല്ല ചീസ് –അരക്കപ്പ്
ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍(ആവശ്യമെങ്കില്‍)
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.
∙ ഇതു 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചോ എയർ ഫ്രൈയറിലോ 12 മിനിറ്റ് ഗ്രിൽ ചെയ്യുക.
. നന്നായി വെന്തു മെല്ലേ കരിഞ്ഞു വരുന്നതാണു പാകം.
∙ മൂന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നാലാമത്തെ ചേരുവ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിച്ച ശേഷം 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് റോസ്റ്റ് ചെയ്യണം.
∙ വൈറ്റ് സോസ് തയ്യാറാക്കാൻ വെണ്ണ ചൂടാക്കി വെളുത്തുള്ളിയും ചുവന്നുള്ളിയും വഴറ്റിയ ശേഷം മൈദ ചേർത്തു വഴറ്റുക.
. പച്ചമണം മാറുമ്പോൾ പാൽ അൽപാൽപം വീതം ചേർത്തു തുടരെയിളക്കണം.
. കട്ടകെട്ടാതെ കുറുകി വരുമ്പോൾ വാങ്ങി ഉപ്പും വറ്റൽമുളകു ചതച്ചതും ചേർത്തിളക്കി വയ്ക്കുക.
∙ ബേക്കിങ് പാനിൽ ചിക്കൻ നിരത്തി, അതിനു മുകളിൽ വൈറ്റ് സോസ് ഒഴിച്ച ശേഷം മൊസെറെല്ല വിതറുക.
. കാപ്സിക്കവും മല്ലിയിലയും നിരത്തി 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഗ്രിൽ/ബേക്ക് ചെയ്യുക.
. ചീസ് ഉരുകി കുമിളച്ചു വരുന്നതാണു പാകം.
∙ റോസ്റ്റ് ചെയ്ത പച്ചക്കറികൾക്കൊപ്പം വിളമ്പാം.

ADVERTISEMENT
Delicious Turkish Style Grilled Chicken with Mediterranean Vegetables:

Turkish chicken is a healthy and delicious dish featuring tender, juicy chicken marinated in Turkish spices, grilled to perfection alongside fresh Mediterranean vegetables seasoned with olive oil and herbs. The recipe involves marinating chicken breast with a blend of spices like chicken tikka powder, chili powder, cumin, coriander, oregano, yogurt, olive oil, vinegar, and salt for at least an hour. The vegetables, including onions, capsicum, and carrots, are tossed with olive oil and seasonings and then roasted. A creamy white sauce is prepared by sautéing garlic and shallots in butter, cooking in flour, and then gradually adding milk until thickened, seasoned with salt and crushed red chili. Finally, the grilled chicken is arranged in a baking pan, topped with the white sauce and mozzarella cheese, and baked until golden and bubbly, served with the roasted vegetables.

ADVERTISEMENT
ADVERTISEMENT