ADVERTISEMENT

വളരെ എരിവുള്ളതും രുചികരവുമായ ഒരു ഇറ്റാലിയൻ റെഡ് സോസ് പാസ്തയാണ് പാസ്ത അറാബിയാറ്റ. പെന്നെ പാസ്ത, തക്കാളി, വെളുത്തുള്ളി, ചില്ലി ഫ്ലേക്സ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ.

ആവശ്യമായ ചേരുവകൾ
പാസ്ത (പെന്നെ) - 2 കപ്പ്
ഒലിവ് ഓയിൽ - 3 വലിയ സ്പൂൺ
വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) - 4 അല്ലി
സവാള ( ചെറുതായി അരിഞ്ഞത്) - 1 എണ്ണം
തക്കാളി പ്യൂരി അല്ലെങ്കിൽ അരിഞ്ഞ തക്കാളി - 3 എണ്ണം
ചില്ലി ഫ്ലേക്സ് (ചുവന്ന മുളക് പൊടിച്ചത്) - 1 ചെറിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി - ആവശ്യത്തിന്
ഫ്രഷ് ബേസിൽ ഇലക/ മല്ലിയില - അല്പം

ADVERTISEMENT

പാചകം ചെയ്യുന്ന വിധം
. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അല്പം ഉപ്പും ഒപ്പവും പാസ്ത ചേർത്ത് വേവിച്ച് മാറ്റിവെക്കുക.
. വെന്ത് കഴിഞ്ഞാൽ അല്പം പാസ്ത വെള്ളം മാറ്റി വെക്കുക.
. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതും സവാളയും ചേർത്ത് വഴറ്റുക.
. ഇതിലേക്ക് ചില്ലി ഫ്ലേക്സ് ചേർത്ത് നന്നായി ഇളക്കുക.
. തക്കാളി അരച്ചതോ പൊടിയായി അരിഞ്ഞതോ ആയ പ്യൂരി ചേർത്ത് എണ്ണ തെളിയുന്നത് വരെ നന്നായി തിളപ്പിക്കുക.
. ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.
. തയ്യാറാക്കിയ സോസിലേക്ക് വേവിച്ച പാസ്തയും മാറ്റി വെച്ച പാസ്ത വെള്ളവും ചേർത്ത് 2 മിനിറ്റ് ചെറുതീയിൽ ഇളക്കുക.
. മുകളിൽ ബേസിൽ ഇലകളോ മല്ലിയിലയോ വിതറി ചൂടോടെ വിളമ്പാം.

ADVERTISEMENT
Spicy Pasta Arrabiata: A Quick and Easy Italian Recipe:

Pasta Arrabiata is a very spicy and tasty Italian red sauce pasta. Key ingredients include penne pasta, tomatoes, garlic, and chili flakes. This recipe details the steps for preparing this flavorful dish. Begin by boiling penne pasta and setting aside some pasta water. Sauté garlic and onions in olive oil, then add chili flakes. Incorporate tomato puree and simmer until oil separates. Season with salt and pepper, then combine the cooked pasta with the sauce and reserved pasta water, cooking for two minutes. Garnish with fresh basil or cilantro for a delightful serving.

ADVERTISEMENT
ADVERTISEMENT