കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ചിക്കൻ റെസിപ്പി.നല്ല ജ്യൂസി ആൻഡ് ടേസ്റ്റി ലെമൺ ഗാർലിക് ചിക്കൻ. ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ ബെസ്റ്റ് കോമ്പിനേഷൻ.
ആവശ്യമായ ചേരുവകൾ 1.ചിക്കൻ - എല്ലില്ലാത്ത കഷ്ണം കുരുമുളക് പൊടി - 4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് 2. വെളിച്ചെണ്ണ - ആവശ്യത്തിന് 3. കോൺ ഫ്ലോർ - ആവശ്യത്തിന് 4. ബട്ടർ - 3 ടീസ്പൂൺ 5. വെളുത്തുള്ളി - 1 ഫുൾ ചെറിയുള്ളി - 10 എണ്ണം വറ്റൽമുളക് പൊടി - 2 ടീസ്പൂൺ മുളക്പൊടി - 1 teaspoon ഒറിഗാനോ, തൈം - 2 ടീസ്പൂൺ ഗാർലിക് പൗഡർ - 1/2 ടീസ്പൂൺ ചെറുനാരങ്ങാനീര് - 1 ടീസ്പൂൺ 6. ഫ്രഷ് ക്രീം - 4 ടീസ്പൂൺ
ADVERTISEMENT
തയ്യാറാക്കുന്ന വിധം . ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ചിക്കൻ നന്നായി മാറിനേറ്റ് ചെയ്ത് മാറ്റി വെക്കുക. . പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. . കോൺ ഫ്ലോറിൽ മുക്കിയ ശേഷം ചിക്കൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. . അതേ പാനിൽ ബട്ടർ ഇട്ട് വെളുത്തുള്ളിയും ചെറിയുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. . അതിലേക്ക് അഞ്ചാമത്തെ ചേരുവകൾ കൂടി ചേർത്തു മൂപ്പിച്ചെടുക്കുക. . ആവശ്യത്തിന് വെള്ളം ചേർത്തു തിളപ്പിക്കുക. ശേഷം കുക്കിംഗ് ക്രീം കൂടി ചേർത്തിളക്കുക. . തയ്യാറായ ഗ്രേവിയിലേക്ക് പൊരിച്ച ചിക്കൻ കൂടി ചേർത്തു ഇളക്കിയെടുക്കാം. . ചൂടോടെ വിളമ്പാം.
ADVERTISEMENT
Easy Lemon Garlic Chicken Recipe:
Lemon Garlic Chicken is a delicious and easy chicken recipe that can be prepared quickly with minimal ingredients. This juicy and tasty chicken dish is a perfect accompaniment to rice and chapati. The recipe involves marinating boneless chicken pieces with salt and pepper, then coating them in cornflour and deep-frying. In the same pan, butter is used to sauté finely chopped garlic and shallots, followed by adding spice powders like chili powder, Kashmiri chili powder, oregano, thyme, and garlic powder. A touch of lemon juice adds zest. Finally, fresh cream is incorporated to create a rich gravy, into which the fried chicken pieces are tossed and served hot.