ADVERTISEMENT

രുചി ഒട്ടും കുറയ്ക്കാതെ കഴിക്കാൻ ഒരു കിടിലൻ ഓട്സ് ഉപ്പുമാവ്. ധാരാളം ഫൈബറും പച്ചക്കറികളും അടങ്ങിയ ഓട്സ് ഉപ്മ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും ഒരുപോലെ ഉത്തമമാണ്.

ആവശ്യമായ ചേരുവകൾ
ഓട്സ് - 1 കപ്പ്‌
സവാള - 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത്)
കടുക് - 1/2 ടീസ്പൂൺ
എണ്ണ - 1.5 ടേബിൾസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1.5 കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ആദ്യം പാനിൽ ഓട്സ് ചേർത്ത് എണ്ണയില്ലാതെ വറുത്തെടുക്കുക. ഇത് മാറ്റി വെയ്ക്കുക.
. അതേ പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
. ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്ത് വഴറ്റുക.
. സവാള നന്നായി വഴന്നു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക.
. വെള്ളം തിളച്ചു വരുമ്പോൾ വറുത്തു വെച്ച ഓട്സ് കുറച്ചുകുറച്ചായി ചേർത്ത് ഇളക്കുക.
. തീ കുറച്ച് വെച്ച് വെള്ളം വറ്റുന്നതുവരെ വേവിച്ച് വാങ്ങി വെക്കുക.

ADVERTISEMENT
Healthy Oats Upma Recipe for Weight Loss and Diabetes:

Oats upma is a delicious and healthy breakfast option that is rich in fiber and vegetables, making it ideal for those looking to lose weight and for people with diabetes. To prepare it, dry roast one cup of oats without oil and set aside. In the same pan, heat oil and temper mustard seeds, curry leaves, chopped ginger, green chilies, and onions. Sauté the onions until translucent, then add salt and water. Once the water boils, gradually add the roasted oats, stirring continuously. Reduce the heat and cook until the water evaporates and the upma is well-cooked. This nutritious dish offers a satisfying meal without compromising on taste.

ADVERTISEMENT
ADVERTISEMENT