അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് പുളിപ്പിച്ച മാവ് അപ്പച്ചട്ടിയിൽ ചുട്ടെടുക്കുന്ന പാലപ്പം. നടുഭാഗം നല്ല മൃദുവായും അരികുകൾ നേർത്ത് മൊരിഞ്ഞുമിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്,.
ആവശ്യമായ ചേരുവകൾ . പച്ചരി – 2 കപ്പ് . ചോറ് – 1/2 കപ്പ് . ചിരകിയ തേങ്ങ – 1/2 കപ്പ് . ഇൻസ്റ്റന്റ് ഈസ്റ്റ് – 1/2 ടീസ്പൂൺ . പഞ്ചസാര – 1 ടീസ്പൂൺ . ഉപ്പ് – ആവശ്യത്തിന് . വെള്ളം – ആവശ്യത്തിന്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . പച്ചരി നന്നായി കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. . കുതിർത്ത അരി, ചോറ്, തേങ്ങ, പഞ്ചസാര എന്നിവ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. . ഇതിലേക്ക് ഈസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി, 6-8 മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കുക. . മാവ് നന്നായി പൊങ്ങിയാൽ ഇളക്കി, ചൂടായ അപ്പച്ചട്ടിയിൽ ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. . അരികുകൾ മൊരിഞ്ഞ് നടുഭാഗം വെന്താൽ എടുക്കുക.
ADVERTISEMENT
Traditional Kerala Style Palappam Recipe:
Palappam is a traditional and delicious Kerala breakfast dish made with fermented rice flour and coconut milk. The authentic recipe requires ingredients like raw rice, cooked rice, grated coconut, instant yeast, sugar, salt, and water. First, wash the raw rice and soak it in water for six hours. Next, grind the soaked rice along with cooked rice, grated coconut, and sugar in a mixer until smooth. Then, mix in the instant yeast and salt before leaving the batter to ferment for six to eight hours. Finally, pour a ladleful of the well-fermented batter into a hot appam pan and swirl it to get crispy edges and a soft center.