ഒരു ഇറ്റാലിയൻ വിരുന്ന് വീട്ടിൽ ഒരുക്കാം; ഇറ്റാലിയൻ ഹെർബ് റോസ്‌റ്റഡ് ചിക്കൻ
Mail This Article
വളരെ രുചികരവും ആരോഗ്യകരവുമായ ഒരു വിഭവമാണ് ഇറ്റാലിയൻ ഹെർബ് റോസ്‌റ്റഡ് ചിക്കൻ. പുറംഭാഗം ക്രിസ്പിയും ഉൾഭാഗം ജ്യൂസിയുമായ ചിക്കൻ. ഒലിവ് ഓയിൽ, ബേസിൽ, ഒറെഗാനോ, റോസ്മേരി, വെളുത്തുള്ളി തുടങ്ങിയവ ചേർത്തുണ്ടാകുന്ന ഈ ചിക്കൻ വിഭവം ആരോഗ്യകരവുമാണ്.
ആവശ്യമായ ചേരുവകൾ
1. തൊലിയോടു കൂടിയ ചിക്കൻ - ഒന്ന്
2. വെളുത്തുള്ളി അരച്ചത് - നാലു വലിയ സ്‌പൂൺ
നാരങ്ങാനീര് - രണ്ടു വലിയ സ്‌പൂൺ
റോസ്മേരി - ഒരു ചെറിയ സ്‌പൂൺ
ഒറിഗാനോ - ഒരു ചെറിയ സ്‌പൂൺ
തൈം - ഒരു ചെറിയ സ്‌പൂൺ
ഉപ്പ്. കുരുമുളകുപൊടി - പാകത്തിന്
3. ഒലിവ് ഓയിൽ - നാലു വലിയ സ്‌പൂൺ
പാകം ചെയ്യുന്ന വിധം
. കോഴി വൃത്തിയാക്കി തുടച്ചുണക്കി വയ്ക്കുക.
. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക.
. പിന്നീട് പുറത്തെടുത്ത് ഒലിവ് ഓയിൽ പുരട്ടി അൽപ സമയം മാറ്റി വയ്ക്കുക.
. അവ്ൻ 180°C ചൂടാക്കിയിടുക.
. പുരട്ടി വച്ചിരിക്കുന്ന ചിക്കൻ റോസ്‌റ്റിങ് പാനിലാക്കി ചൂടാക്കിയ അവ്നിൽ വയ്ക്കുക. ചിക്കൻ വേവുന്നതാണു പാകം. ചിക്കൻ ഇടയ്ക്കിടെ തിരിച്ചിട്ടു കൊടുക്കണം.
. ചൂടോടെ വിളമ്പാവുന്നതാണ്.
ബേബി ജോൺസൻ, ഫുജൈറ