ADVERTISEMENT

തേങ്ങാപ്പാലിൽ പാകത്തിന് മസാലകളും ഉരുളക്കിഴങ്ങും ചേർത്ത് കുറുക്കിയെടുക്കുന്ന, എരിവ് കുറഞ്ഞ എന്നാൽ സ്വാദ് കൂടിയ മട്ടൺ സ്റ്റ്യൂ  രാവിലെ അപ്പത്തിനൊപ്പമോ ഇടിയപ്പത്തിനൊപ്പമോ കഴിക്കാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ്. ചതച്ച കുരുമുളകും കറിവേപ്പിലയുടെ മണവും ഇതിന്റെ പ്രത്യേകതയാണ്. 

ആവശ്യമായ ചേരുവകൾ 
1. മട്ടൺ - അരക്കിലോ
2. വെളിച്ചെണ്ണ - പാകത്തിന്
3. കറുവാപ്പട്ട - ആറു കഷണം
ഗ്രാമ്പൂ - എട്ട്
ഏലയ്ക്ക - എട്ട്
4. സവാള - മൂന്നു വലുത്, അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - മൂന്നു സ്‌പൂൺ
പച്ചമുളക് - 6-8 
കറിവേപ്പില - കുറച്ച്
5. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാം പാൽ - ഒന്നരക്കപ്പ്
6. കാരറ്റ്, ഉരുളക്കിഴങ്ങ് - 1(കഷണങ്ങളാക്കിയത്)
7. തേങ്ങ ചുരണ്ടി പ്പിഴിഞ്ഞ ഒന്നാം പാൽ - ഒരു കപ്പ് 
ഉപ്പ് - പാകത്തിന്
കുരുമുളക് - അര ചെറിയ സ്‌പൂൺ
8. വിനാഗിരി - ഒരു ചെറിയ സ്‌പൂൺ
9. കശുവണ്ടിപ്പരിപ്പ് വറുത്തത് - അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. മട്ടൺ കഷണങ്ങളാക്കി വയ്ക്കുക.
. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.
. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കി ബ്രൗൺ നിറമാകും മുമ്പ് മട്ടൺ കഷണങ്ങളും ചേർത്തു വഴറ്റുക. 
. ഇതിൽ രണ്ടാംപാലും ഉപ്പും ചേർത്തു പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.
. ഇറച്ചി വെന്തശേഷം കാരറ്റും ഉരുളക്കിഴങ്ങും ചേർത്തു വേവിക്കുക.
. പച്ചക്കറികളും വെന്ത ശേഷം ഒന്നാം പാലും കുരുമുളകും ചേർത്ത് ആവി വരുമ്പോൾ വിനാഗിരിയും ചേർത്തിളക്കുക.  കശുവണ്ടിപ്പരിപ്പ്
. വറുത്തതുകൊണ്ട് അലങ്കരിക്കുക

ADVERTISEMENT
How to Make Mild Mutton Stew with Coconut Milk:

Mutton stew is a mild yet flavorful curry made with tender mutton, potatoes, and coconut milk, spiced with subtle flavors. This dish is best enjoyed with appam or idiyappam for a satisfying meal.

ADVERTISEMENT
ADVERTISEMENT