നാടൻ രുചിയും വിദേശി ഗന്ധവും, അതാണ് വെസ്റ്റ് ഇന്‍ഡീസ് ചെറി വൈന്‍
Mail This Article
വെസ്റ്റ് ഇൻഡീസ് ചെറി ഉപയോഗിച്ച് തയ്യാറാക്കിയ ഈ വൈ, ചുവപ്പ് നിറം കൊണ്ടും ആരെയും കൊതിപ്പിക്കുന്ന ഗന്ധം കൊണ്ടും മികച്ചതാണ്. വിറ്റാമിൻ സി-യാൽ സമ്പന്നമായ ഈ പഴങ്ങൾ ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന വൈൻ, അധികം മധുരമില്ലാത്തതും, എന്നാൽ ചെറിയൊരു പുളിപ്പും ചേർന്നതുമാണ്. ഈസ്റ്ററിന് അതിഥികൾക്ക് നൽകാൻ ഏറ്റവും മികച്ച പാനീയമാണിത്.
ആവശ്യമായ ചേരുവകൾ
1. വെസ്റ്റ് ഇന്‍ഡീസ് ചെറി – ഒരു കിലോ
2. പഞ്ചസാര – രണ്ടര കിലോ
3. ഗോതമ്പ് – 100 ഗ്രാം
4. വെള്ളം – രണ്ടര ലീറ്റര്‍
5. കറുവാപ്പട്ട – മൂന്നു കഷണം
ഗ്രാമ്പൂ –ആറ്
പാകം ചെയ്യുന്ന വിധം
∙ ചെറി കഴുകി വെള്ളമയം കളഞ്ഞു വയ്ക്കുക.
∙ ചെറിയും പഞ്ചസാരയും പല ലെയറുകളായി ഭരണിയില്‍ അടുക്കണം.
∙ ഇതില്‍ ഗോതമ്പു കിഴി കെട്ടിയതും ചേര്‍ക്കണം.
∙ വെള്ളവും ഒഴിച്ച ശേഷം ഭരണി മൂടിക്കെട്ടി വയ്ക്കുക.
∙ മൂന്നു ദിവസം ഉണങ്ങിയ മരത്തവി കൊണ്ടിളക്കി ചെറി ഉടച്ചു കൊടുക്കണം.
∙ ഇത് 35 ദിവസം അനക്കാതെ മൂടിക്കെട്ടി വയ്ക്കണം. 36– ആമത്തെ ദിവസം അരിച്ചെടുക്കുക.
∙ ഇതിലേക്ക് കറുവാപ്പട്ടയും ഗ്രാമ്പൂവും പൊടിച്ചതു ചേര്‍ത്ത് 18 ദിവസം മൂടിക്കെട്ടി മട്ട് അടിയാന്‍ വയ്ക്കണം.
∙19–ആം ദിവസം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം..