ADVERTISEMENT

ഈ ബക്രീദിന് പതിവ് ബിരിയാണി രീതികളിൽ നിന്ന് മാറി ഒരു വെറൈറ്റി പരീക്ഷിക്കാം.  നല്ല മസാല പുരട്ടി ക്രിസ്പിയായി വറുത്തെടുത്ത ചിക്കൻ കഷ്ണങ്ങളും, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ബിരിയാണി റൈസും ചേരുമ്പോൾ ഉണ്ടാകുന്നത് അസാധ്യമായ രുചിയാണ്.  

ആവശ്യമായ ചേരുവകൾ
ചിക്കൻ -1kg
മുളക് പൊടി -11/2 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി -1/2 ടേബിൾസ്പൂൺ
ഗരം മസാല -1/2 ടേബിൾസ്പൂൺ 
ഉപ്പ് -1 ടേബിൾസ്പൂൺ 
നാരങ്ങ നീര് -1 ടേബിൾസ്പൂൺ 
സവാള - 5 എണ്ണം 
ക്യാരറ്റ് -1/2 കഷ്‌ണം 
തക്കാളി -2 എണ്ണം 
ഇഞ്ചി -1 ടീസ്പൂൺ 
വെളുത്തുള്ളി -1ടീസ്പൂൺ 
പച്ചമുളക് - 4 എണ്ണം 
മല്ലി & പുതിനയില -1കപ്പ് 
തൈര് - 2 ടേബിൾസ്പൂൺ  
ഗരം മസാല - 1ടേബിൾസ്പൂൺ  
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - ആവശ്യത്തിന് 
നെയ്യ്
ഗ്രാമ്പു, ഏലക്ക, പട്ട, താക്കോലം, ജീരകം - ആവശ്യത്തിന് 
കൈമ അരി - 3 കപ്പ്   (750g)
തിളച്ച വെള്ളം - 4.5 കപ്പ് 
കുങ്കുമപ്പൂ
ഇളം ചൂട് പാൽ
വറുത്ത സവാള
വറുത്ത അണ്ടിപ്പരിപ്പ് & മുന്തിരി

ADVERTISEMENT

തയ്യാറാക്കുന്ന വിധം
* ചിക്കൻ മസാല പുരട്ടി (ഒരു മണിക്കൂർ / over night ഫ്രിഡ്ജിൽ ) വെക്കുക
* സവാള കനം കുറച്ചരിഞ്ഞു പൊരിച്ചു കോരുക.
* ചിക്കൻ മുക്കാൽ ഭാഗം വേവുന്നത് വരെ പൊരിച്ചെടുക്കുക.
* പൊരിച്ചെടുത്ത എണ്ണയിൽ നിന്ന് കുറച്ച്  നീക്കിയ ശേഷം അതേ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി വഴറ്റുക.
* മുറിച്ചെടുത്ത തക്കാളിയും, വറുത്ത സവാളയും പച്ചമുളക് കീറിയതും ചേർത്ത് വഴറ്റുക.
* ഗരം മസാലയും, തൈരും, മല്ലിയില പൊതിന, ചേർത്ത് എണ്ണ തെളിയുമ്പോൾ പൊരിച്ചു വെച്ച ചിക്കൻ കൂടെ ചേർത്തിളക്കി 5 മിനിറ്റ് വേവിച്ചാൽ മസാല തയ്യാറായി.
* നെയ്യിൽ മുഴുവൻ മസാലകളും,സവാളയും, കാരറ്റും ചേർത്ത് വഴറ്റുക.
* കഴുകി, അര മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത കൈമ അരി ചേർത്ത് 2 മിനിറ്റ് വറുത്തെടുക്കാം.
* ഉപ്പും തിളച്ച വെള്ളവും ചേർത്ത് ചെറിയ ഫ്ളൈമിൽ മൂടി വെച്ച് വേവിച്ചെടുക്കാം.
* ദം ചെയ്യുന്ന പാത്രത്തിലേക്ക് ചിക്കൻ മസാല ചേർത്ത് മുകളിൽ മല്ലി, പുതിന വിതറിയ ശേഷം പകുതി ചോറും, വറുത്ത സവാളയും, അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തതും മല്ലിയിലയും ചേർത്ത് കൊടുക്കുക.
* അതിന് മുകളിൽ ബാക്കി ചോറും വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലി പുതിനയില ചേർത്ത് കൊടുക്കാം.
* പാലിൽ കുങ്കുമപ്പൂ ചേർത്ത് മുകളിൽ തളിച്ച ശേഷം 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്തെടുക്കാം.
* അര മണിക്കൂറിനു ശേഷം മൂടി തുറന്ന് ഇളക്കി യോജിപ്പിച്ച്‌ സ്വാദിഷ്ടമായ ബിരിയാണി ചൂടോടെ വിളമ്പാവുന്നതാണ്.

ADVERTISEMENT
Unique Biryani Recipe for a Special Occasion:

Try a unique Biryani recipe this Bakrid, featuring crispy fried chicken pieces marinated in spices and fragrant rice. This special dish promises an unforgettable taste experience.

ADVERTISEMENT
ADVERTISEMENT