ADVERTISEMENT

 ബീറ്റ്റൂട്ട്, വെളുത്തുള്ളി, ക്രീം എന്നിവയുടെ കൂട്ടുപിടിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ റെസ്റ്റോറന്റ് സ്റ്റൈൽ പാസ്ത ഉണ്ടാക്കാം.ബീറ്റ്റൂട്ടിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഒപ്പം പാസ്തയുടെ ക്രീമി രുചിയും ചേർന്ന പാസ്റ്റയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ 
1.  ബീറ്റ്റൂട്ട് വൃത്തിയാക്കിയത് – 100 ഗ്രാം
2. സ്പഗറ്റി – 120 മില്ലി
3. എക്സ്ട്രാവെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു ഗ്രാം
റിക്കോട്ട ചീസ് – 50 ഗ്രാം
ഉപ്പ് – മൂന്നു ഗ്രാം
വെള്ളം – 150 മില്ലി
4.  ഒലിവ് ഓയിൽ – അൽപം
5.  വെളുത്തുള്ളി – അഞ്ചു ഗ്രാം
സവാള പൊടിയായി അരിഞ്ഞത് – 20 ഗ്രാം
6. കുക്കിങ് ക്രീം – 25 ഗ്രാം
ഉപ്പ്, വറ്റൽമുളകു ചതച്ചത് – പാകത്തിന്
പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – 10 ഗ്രാം
7. വോൾനട്ട് നുറുക്കിയത് – 10 ഗ്രാം
പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – 10 ഗ്രാം
ബേസിൽ ലീവ്സ് –അൽപം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വേവിച്ചൂറ്റി വയ്ക്കുക.
∙ സ്പഗറ്റി ഉപ്പിട്ട വെള്ളത്തിൽ വേവിച്ചു കടികൊള്ളുന്ന പരുവത്തിലാക്കി ഊറ്റുക.
∙ വേവിച്ച ബീറ്റ്റൂട്ടും പാസ്ത വേവിച്ച വെള്ളം ഒരു കപ്പും മൂന്നാമത്തെ ചേരുവയും നന്നായി അടിച്ചു സോസ് പരുവത്തിലാക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സവാളയും വഴറ്റിയ ശേഷം ബീറ്റ്റൂട്ട് സോസും ചേർത്തിളക്കുക. 
. ചൂടാകുമ്പോൾ സ്പഗറ്റി വേവിച്ചതും ചേർത്തിളക്കി ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Easy Restaurant-Style Beetroot Pasta Recipe:

Restaurant style pasta is easily made at home with beetroot, garlic, and cream. This recipe combines the antioxidants and vitamins of beetroot with the creamy taste of pasta for a delightful dish.

ADVERTISEMENT
ADVERTISEMENT