ADVERTISEMENT

ഹിമാചൽ പ്രദേശിന്റെ പരമ്പരാഗതമായ ഒരു നോൺ-വെജ് വിഭവമാണ് 'ഛാ ഗോഷ്ഠ്'.സാധാരണ മട്ടൺ കറികളിൽ നിന്ന് വ്യത്യസ്തമായി, തൈരും കടലമാവും ചേർത്ത ഈ ഗ്രേവി ഒരു ഒന്നൊന്നര രുചിയാണ്. നെയ്ചോറിനൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ
1. മട്ടൺ (എല്ലില്ലാതെ കഷണങ്ങളാക്കിയത്) – 350 ഗ്രാം
2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
കറുത്ത ഏലയ്ക്ക – രണ്ട്, ചതച്ചത്
വഴനയില – ഒന്ന്
കറുവാപ്പട്ട – മൂന്ന്, ചതച്ചത്
ഗ്രാമ്പൂ – മൂന്ന്, ചതച്ചത്
കട്ടത്തൈര് –അരക്കപ്പ്
ഉപ്പ് –പാകത്തിന്
3. കടുകെണ്ണ– രണ്ടു വലിയ സ്പൂൺ
4. കായംപൊടി – ഒരു നുള്ള്
മല്ലിപ്പൊടി –അര ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് –അര ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്,അറ്റം പിളർന്നത്
ഇഞ്ചി പൊടിയായി അരിഞ്ഞത്–അര ചെറിയ സ്പൂൺ
5. സവാള അരിഞ്ഞത്– ഒന്നര ചെറിയ സ്പൂൺ
6. കടലമാവ് വറുത്തത് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
മല്ലിപ്പൊടി –അര ചെറിയ സ്പൂൺ
കട്ടത്തൈര് –അരക്കപ്പ്
ഉപ്പ് –പാകത്തിന്
7. മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മട്ടണിൽ രണ്ടാമത്തെ ചേരുവ പുരട്ടി മൂന്നു മണിക്കൂർ മാറ്റിവയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കണം.
∙ ഇതിലേക്കു സവാള ചേർത്തു വഴറ്റുക. കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവയും പുരട്ടി വച്ചിരിക്കുന്ന മട്ടണും ചേർത്തു തുടരെ ഇളക്കണം.
∙ പാത്രം അടച്ചു വച്ചു ചെറുതീയിൽ ഒരു മണിക്കൂർ വേവിക്കുക.
∙ മല്ലിയില കൊണ്ട് ഭംഗിയായി അലങ്കരിച്ചു ചൂടോടെ ചോറിനൊപ്പം വിളമ്പാം.

ADVERTISEMENT
A Unique Mutton Curry from Himachal Pradesh:

Cha Goshth is a traditional non-vegetarian dish from Himachal Pradesh that stands out from regular mutton curries due to its unique gravy made with curd and gram flour. This flavorful and rich mutton preparation is an excellent accompaniment to rice, offering a delicious and authentic taste experience.

ADVERTISEMENT
ADVERTISEMENT