കേരളീയ പാചകരീതിയിലെ വളരെ പ്രധാനപ്പെട്ട ഒരു ലഘു കറിയാണ് ഓലൻ. കൂടുതൽ മസാലകളില്ലാതെ, തേങ്ങാപ്പാലിന്റെയും വെളിച്ചെണ്ണയുടെയും തനിമയാർന്ന സ്വാദിൽ തയ്യാറാക്കിയ നാടൻ ഓലൻ.
ആവശ്യമായ ചേരുവകൾ 1. തേങ്ങ – രണ്ട് 2. കുമ്പളങ്ങ – 500 ഗ്രാം, ചെറുതായി അരിഞ്ഞത് പച്ചമുളക് – അഞ്ച്, നീളത്തില്‍ അരിഞ്ഞത് ഉപ്പ് – പാകത്തിന് 3. വന്‍പയര്‍ – 100 ഗ്രാം, വേവിച്ചത് 4. വെളിച്ചെണ്ണ – 20 മില്ലി 5. കറിവേപ്പില – ഒരു തണ്ട്
ADVERTISEMENT
പാകം ചെയ്യുന്ന വിധം ∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കുക. ∙ രണ്ടാമത്തെ ചേരുവ നന്നായി വേവിച്ച ശേഷം വന്‍പയര്‍ വേവിച്ചതു ചേര്‍ക്കണം. ∙ ഇതില്‍ രണ്ടാംപാല്‍ ചേര്‍ത്തു വേവിച്ചു കുറുകുമ്പോള്‍ വെളിച്ചെണ്ണയും ഒന്നാംപാലും ചേര്‍ത്തിളക്കുക. ∙ കറിവേപ്പില ചേര്‍ത്തു വാങ്ങാം.
ADVERTISEMENT
Authentic Kerala Olan Recipe with Coconut Milk:
Olan is a quintessential Kerala dish, a simple yet flavorful curry prepared without excessive spices, highlighting the distinct tastes of coconut milk and coconut oil. This traditional preparation involves ingredients such as pumpkin, green chilies, and boiled black-eyed peas, all simmered in coconut milk. The recipe meticulously outlines the process, starting with extracting first and second coconut milk. Cooked pumpkin and boiled black-eyed peas are then combined with the second milk and reduced. Finally, coconut oil and the first milk are added, followed by a garnish of curry leaves to complete this delightful vegetarian delicacy.