ADVERTISEMENT

തൈരും തേങ്ങയും അരച്ചുവെച്ച വെള്ളരിക്ക പച്ചടിയുടെ രുചി കൂട്ടാൻ വേറെയൊന്നും വേണ്ട. തയ്യാറാക്കാൻ എളുപ്പമാണ്, കഴിക്കാൻ ഏറെ രുചികരവുമാണ്.

ആവശ്യമായ ചേരുവകൾ
1. വെള്ളരിക്ക – അരക്കിലോ
2. ഉപ്പ് – പാകത്തിന്
3. തൈര്– 200 മില്ലി
4. തേങ്ങ – ഒന്ന്
പച്ചമുളക് – നാല്
കടുക് –നാലു ചെറിയസ്പൂൺ
5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
6. കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെള്ളരിക്ക തൊലിയും അരിയും കളഞ്ഞു കനം കുറച്ചരിഞ്ഞു വയ്ക്കണം
. ഇതു പാകത്തിനു വെള്ളം ചേർത്തു നന്നായി വേവിച്ച ശേഷം ഉപ്പും തൈരും ചേർത്തിളക്കുക.
. നന്നായി ചൂടായിവരുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി ഉടൻ വാങ്ങണം.
∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചു പച്ചടിയിൽ ചേർത്തു വിളമ്പാം

ADVERTISEMENT
Delicious Vellarikka Pachadi for Rice:

Vellarikka pachadi is a simple yet delicious South Indian dish, primarily featuring cucumber, yogurt, and coconut. This quick recipe highlights the essential ingredients needed, including cucumber, salt, yogurt, and a ground paste of coconut, green chilies, and mustard seeds. The preparation involves boiling and mashing the cucumber before adding yogurt and the ground paste. A tempering of mustard seeds, dried red chilies, and curry leaves is then added for extra flavor. This versatile pachadi pairs well with rice and other traditional Kerala meals.

ADVERTISEMENT
ADVERTISEMENT