ADVERTISEMENT

ലഞ്ച്ബോക്സിലേക്ക് തയാറാക്കാൻ പോഷകസമൃദ്ധമായ ഓംലെറ്റ് റാപ്പ്ഡ് ഫ്രൈഡ്റൈസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ റെസിപ്പി ആണിത്. 

ഓംലെറ്റ് റാപ്പ്ഡ് ഫ്രൈഡ്റൈസ്

ADVERTISEMENT

1. ബിരിയാണി അരി - അരക്കപ്പ്
2. എണ്ണ - രണ്ടു വലിയ സ്പൂൺ
3. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ
4. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ച കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
5. മുട്ട – മൂന്ന്, അടിച്ചത്
6. ചിക്കൻ വേവിച്ചു പിച്ചിക്കീറിയത് – രണ്ടു വലിയ സ്പൂൺ
7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
8. സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
9. മുട്ട – മൂന്ന്
സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ അരി മുക്കാൽ വേവിൽ വേവിച്ചൂറ്റി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റിയശേഷം  നാലാമത്തെ  ചേരുവ ചേർത്തു വഴറ്റണം.

ADVERTISEMENT

∙ ഇതിലേക്കു മുട്ട ചേർത്തു നന്നായി ചിക്കിപ്പൊരിച്ച ശേഷം ചിക്കനും ചേർത്തിളക്കുക.

∙ ഇതിലേക്കു ചോറും ഉപ്പും  കുരുമുളകുപൊടിയും ചേ ർത്തിളക്കിയശേഷം സെലറിയും സ്പ്രിങ് അണിയനും ചേർത്തു വേവിച്ചു വാങ്ങിവയ്ക്കുക.

∙ ഒൻപതാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിച്ച ശേഷം ഓംലെറ്റ് ഉണ്ടാക്കുക.

∙ ഓംലെറ്റിനു നടുവിലായി ചോറു വച്ച് നാലു വശത്തു നിന്നും പൊതിഞ്ഞു വിളമ്പാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Nutritious Omelette Wrapped Fried Rice Recipe:

Omelette wrapped fried rice is a nutritious and easy recipe perfect for lunchboxes for both children and adults. This super recipe uses biryani rice, mixed vegetables like capsicum and carrot, scrambled eggs, and shredded chicken. The preparation involves partially cooking the rice, stir-frying aromatics and vegetables, then incorporating scrambled eggs and chicken. Finally, the seasoned fried rice is wrapped inside an omelette and served, making it an appealing and wholesome meal option.

ADVERTISEMENT