ADVERTISEMENT

അമിതഭാരം പെട്ടെന്ന് കുറയും, വയറു നിറച്ച് കഴിക്കുകയും ചെയ്യാം.. ലഞ്ച്ബോക്സിലേക്ക് തയാറാക്കാൻ പോഷക സമൃദ്ധമായ ഒരു വിഭവം ആയാലോ? രുചികരമായ മില്ലെറ്റ് തൈരു സാദം തയാറാക്കുന്ന വിധം അറിയാം... 

മില്ലെറ്റ് തൈരു സാദം

ADVERTISEMENT

1. മില്ലെറ്റ് – ഒരു കപ്പ്
2. കാരറ്റ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
ബീൻസ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
3. വെണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. നല്ലെണ്ണ – ഒരു വലിയ സ്പൂൺ
5. കടുക് – ഒരു ചെറിയ സ്പൂൺ
6. വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്
ഉഴുന്നുപരിപ്പ് – ഒരു വലിയ സ്പൂൺ
7. ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
8. കായംപൊടി – അര ചെറിയ സ്പൂൺ
9. അധികം പുളിയില്ലാത്ത തൈര്    – അരക്കപ്പ്
10. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ കുക്കറിൽ  അഞ്ചു ലീറ്റർ വെള്ളം ഒഴിച്ചു കഴുകി വാരിയ മില്ലെറ്റ് ചേർത്തു വേവിക്കുക. ഒരു വിസിൽ വരുമ്പോൾ വാങ്ങി ആവി പോയശേഷം ഊറ്റി മാറ്റിവയ്ക്കണം.

∙ കാരറ്റും ബീൻസും വേവിച്ചൂറ്റിയെടുത്തു മില്ലെറ്റിൽ ചേർക്കണം. വെണ്ണയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

ADVERTISEMENT

∙ ചെറിയ പാനിൽ കടുകു പൊട്ടിച്ച ശേഷം വറ്റൽമുളകും ഉഴുന്നുപരിപ്പും ചേർത്തു മൂപ്പിക്കണം. ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി വഴറ്റി ബ്രൗ ൺനിറമാകുമ്പോൾ കായംപൊടിയും ചേർത്തു വാങ്ങി മില്ലെറ്റിൽ ചേർത്തിളക്കണം.

∙ കഴിക്കാൻ നേരം തൈരു ചേർത്തിളക്കി ഉപ്പും പാകത്തിനാക്കുക. മല്ലിയില മുകളിൽ വിതറാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Healthy Millet Curd Rice:

Millet curd rice is a nutritious and quick recipe that aids in weight loss while allowing you to eat heartily. This dish, perfect for lunchboxes, features millet as its primary ingredient. The recipe involves cooking millet, then combining it with boiled vegetables like carrots and beans, butter, and salt. A tempering of mustard seeds, dry red chilies, urad dal, shallots, ginger, green chilies, and asafoetida is then added to the millet mixture. Finally, yogurt is mixed in just before serving, garnished with coriander leaves, creating a delicious and filling meal.

ADVERTISEMENT