ADVERTISEMENT

ചനച്ച മാങ്ങ വേവിച്ച്, നല്ല നാടൻ വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഉണ്ടാക്കുന്ന കിടിലൻ സൂപ്പ്. കഞ്ഞിയുടെ കൂടെയോ, വെറുതെയോ കുടിക്കാൻ ഏറ്റവും ഉത്തമം. വേനൽക്കാലത്തെ ചൂടകറ്റാൻ അത്യുത്തമം.

ആവശ്യമായ ചേരുവകൾ 
1. ചനച്ച മാങ്ങ – ഇടത്തരം വലുപ്പമുള്ള ഒന്ന്
2. വെള്ളം – ഒന്ന്–രണ്ടു കപ്പ്
കാന്താരി – രണ്ടു ചെറുത്, ചതച്ചത്
3. ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ
5. കടുക് – ഒരു ചെറിയ സ്പൂൺ 
കായം – പാകത്തിന്
വറ്റൽമുളക് – രണ്ട്, മുറിച്ചത്
വെളുത്തുള്ളി – മൂന്ന്–നാല് അല്ലി,അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6. ശർക്കര – അൽപം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ വെള്ളവും കാന്താരിയും ചേർത്തു മൂന്നു വിസിൽ വരും വരെ വേവിക്കുക.
∙ ചൂടാറിയ ശേഷം അരിച്ച് പാകത്തിന് ഉപ്പു ചേർത്തിളക്കണം. 
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ച് മാങ്ങ സൂപ്പിൽ ചേർക്കണം. 
∙ അൽപം ശർക്കര ചേർത്തിളക്കി വിളമ്പാം. 
∙ മാമ്പഴം കൊണ്ടും ഇതേ പോലെ സൂപ്പ് തയാറാക്കാം.

ADVERTISEMENT
How to Make Channacha Manga Soup for a Healthy Meal:

This unique and delicious raw mango soup, made with boiled unripe mangoes and a tempering of mustard seeds, dried chilies, and curry leaves in coconut oil, is a perfect accompaniment to Kanji or enjoyed on its own. It's an ideal way to beat the summer heat.

ADVERTISEMENT
ADVERTISEMENT