ADVERTISEMENT

പ്രോട്ടീൻ നിറഞ്ഞ ചെറുപയറും വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്കയും ചേർന്നൊരു കിടിലൻ സാലഡ്. മുളപ്പിച്ച ചെറുപയറും ചെറുതായി അരിഞ്ഞ നെല്ലിക്കയും ചേർത്തൊരുക്കുന്ന ഈ സാലഡ് പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ആരോഗ്യവും രുചിയും ഇനി ഒരുമിച്ചാകും. 

ആവശ്യമായ സാധനങ്ങൾ 
മുളപ്പിച്ച ചെറുപയർ - 1 കപ്പ് 
നെല്ലിക്ക - 2-3 എണ്ണം 
കാരറ്റ് - 1 എണ്ണം
സവാള -1 ചെറുത് 
തക്കാളി -1 എണ്ണം 
പച്ചമുളക് -1-2 എണ്ണം 
മല്ലിയില - ആവശ്യത്തിന്
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഉപ്പ്, കുരുമുളക് പൊടി - പാകത്തിന്
തേങ്ങ ചിരകിയത് -2 ടേബിൾസ്പൂൺ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ചെറുപയർ നന്നായി കഴുകി 8 മണിക്കൂർ കുതിർത്ത് വെച്ച ശേഷം വെള്ളം കളയാൻ വെക്കുക. 
. ഇത് ഒരു തുണിയിൽ കെട്ടി വെച്ചാൽ വേഗത്തിൽ മുളച്ചു വരും.
. ഒരു വലിയ പാത്രത്തിൽ മുളപ്പിച്ച ചെറുപയർ, അരിഞ്ഞു വെച്ചിരിക്കുന്ന നെല്ലിക്ക, കാരറ്റ്, സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. നാരങ്ങാനീര് കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കുക.
. മല്ലിയിലയും ചിരകിയ തേങ്ങയും ചേർത്ത് അലങ്കരിക്കാം. 

ADVERTISEMENT
Healthy and Tasty Sprout Salad with Nellikka:

Protein-rich sprouted moong and vitamin C-packed amla create a fantastic salad, offering a delicious and nutritious meal. This vibrant salad combines the goodness of sprouted cherupayar and finely chopped nellikka, making it a power-packed dish for health and taste.

ADVERTISEMENT
ADVERTISEMENT