ADVERTISEMENT

പ്രോട്ടീനും ഫൈബറും നിറഞ്ഞ ഈ വെള്ളക്കടല-തക്കാളി സാലഡ് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇത്, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉച്ചഭക്ഷണമായോ സായാഹ്ന ലഘുഭക്ഷണമായോ കഴിക്കാം.

ആവശ്യമായ ചേരുവകൾ 
1. വെള്ളക്കടല – മുക്കാൽ കപ്പ്
2. പച്ചമുളക് – ഒന്ന്,അരി കളഞ്ഞു പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി,ചതച്ചത്
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ 
ഒലിവ്ഓയിൽ – രണ്ടു വലിയ സ്പൂൺ
വെള്ളം – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. പഴുത്ത തക്കാളി – കാൽ കിലോ, പൊടിയായി അരിഞ്ഞത്
സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത് 
ബേസിൽ ലീവ്സ് – ഒരുപിടി, കീറിയത്
4. ലെറ്റൂസ് ഇല – ഒന്ന്–രണ്ട്, കീറിയത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ കടല രാത്രി മുഴുവൻ വെള്ളത്തില്‍ കുതിർത്ത ശേഷം വേവിച്ചൂറ്റി ചൂടാറാൻ വയ്ക്കുക.
. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കുപ്പിയിലാക്കി കുലുക്കി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക. 
. ആവശ്യമെങ്കിൽ കൂടുതൽ നാരങ്ങാനീരും ഒലിവ് ഓയിലും ചേർക്കുക.
∙ ചൂടാറിയ കടലയ്ക്കൊപ്പം മൂന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം മുകളിൽ ഡ്രസ്സിങ് ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.
∙ ലെറ്റൂസ് ഇലകൾക്കു മുകളിൽ നിരത്തി വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT