ADVERTISEMENT

ഡയറ്റ് ചെയ്യുന്നവർക്കും വെയ്റ്റ് ലോസ് നോക്കുന്നവർക്കും മടുപ്പില്ലാതെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ റൈസ് സാലഡ് റെസിപ്പി. പച്ചക്കറികളുടെ ഗുണവും ചോറിന്റെ കാർബോഹൈഡ്രേറ്റും ഒത്തുചേരുന്ന ഈ സാലഡ് പെട്ടെന്ന് വയറു നിറയ്ക്കാൻ സഹായിക്കും.

ആവശ്യമായ ചേരുവകൾ 
1. ബസ്മതിഅരി – ഒരു കപ്പ്
വെള്ളം – രണ്ടു കപ്പ്
2. അസ്പരാഗസ് –അരക്കിലോ 
3. സാലഡ് കുക്കുമ്പര്‍ – ഒന്നരക്കപ്പ്
4. സ്പ്രിങ്അണിയൻ– മൂന്ന്
5. ഡിജൺ മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
വൈറ്റ് വൈൻ വിനിഗർ/നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ഒലിവ് ഓയിൽ – ഒന്നരക്കപ്പ്
ഡ്രൈഡ് ദിൽ ലീവ്സ് – ഒരു വലിയസ്പൂൺ
6. ലെറ്റൂസ് – നാല്,ഐസ് വെള്ളത്തിൽ ഇട്ടു വച്ചത്
7. ബദാം കനം കുറച്ചരിഞ്ഞത്– കാല്‍ കപ്പ് 

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി വെള്ളം ചേർത്തു വേവിച്ച് ഊറ്റി വയ്ക്കുക.അധികം വെന്തു പോകരുത്.
∙ വെള്ളം ഉപ്പിട്ടു തിളപ്പിച്ച്, അതിൽ അസ്പരാഗസ് ഇട്ട് രണ്ടു മിനിറ്റിനു ശേഷം എടുത്തു തണുത്ത വെള്ളത്തിൽ കഴുകണം. 
. ഇത് ഒരിഞ്ചു സ്ലൈസുകളായി മുറിച്ചു വയ്ക്കണം.
∙ ഇതിലേക്കു സ്പ്രിങ് അണിയനും സാലഡ്കുക്കുമ്പറും ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം അരി വേവിച്ചതിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ വിളമ്പുന്നതിനു തൊട്ടു മുൻപ് ഡ്രസ്സിങ്, റൈസ് സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ വിളമ്പാനുള്ള പാത്രത്തിൽ ലെറ്റൂസ് ഇലകൾ നിരത്തി, അതിൽ സാലഡ്, ബദാം നിരത്തി വിളമ്പാം.

ADVERTISEMENT
Healthy Rice Salad Recipe for Weight Loss:

A delicious rice salad recipe perfect for those on a diet or trying to lose weight, offering the goodness of vegetables combined with the carbohydrates of rice for a filling meal. This healthy rice salad is easy to prepare and incorporates nutritious ingredients like asparagus, cucumber, and almonds, making it a satisfying and flavorful option.

ADVERTISEMENT
ADVERTISEMENT