സ്കൂളിലേക്ക് കൊടുത്തു വിടാൻ പറ്റിയ സാലഡ്. ഡയറ്റ് നോക്കുന്നവർക്കും ഹെൽത്തി ഫുഡ് ഇഷ്ടപ്പെടുന്നവർക്കും നല്ലൊരു ഓപ്ഷൻ കൂടിയാണ് വാട്ടർമെലൺ ഫെറ്റ സാലഡ്.
ആവശ്യമായ ചേരുവകൾ
1. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – 15 മില്ലി
നാരങ്ങാനീര് – 10 മില്ലി
വെളുത്തുള്ളി – ഒരല്ലി, ചതച്ചത്
ഉപ്പ് –അര ചെറിയ സ്പൂൺ
2. തണ്ണിമത്തങ്ങ കഷണങ്ങളാക്കിയത് – 150 ഗ്രാം
സവാള കനം കുറച്ചരിഞ്ഞത് – 10 ഗ്രാം
ഇംഗ്ലിഷ് കുക്കുമ്പർ – 75 ഗ്രാം
3. ഫെറ്റ ചീസ് പൊടിച്ചത് – 25 ഗ്രാം
ബേസിൽ/പുതിനയില –അൽപം
കുരുമുളകുപൊടി – പാകത്തിന്
4. ഡ്രാഗൺഫ്രൂട്ട് സ്കൂപ്പ് ചെയ്തത– 25 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക..
∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി അതിലേക്കു ഡ്രസ്സിങ്ങിന്റെ പകുതി ഒഴിച്ചു മെല്ലേ അടിച്ചു യോജിപ്പിക്കുക.
∙ ഇതിനു മുകളിൽ മൂന്നാമത്തെ ചേരുവ നിരത്തി, ബാക്കി ഡ്രസ്സിങ്ങും ഒഴിച്ച്, ഡ്രാഗൺഫ്രൂട്ട് കൊണ്ട് അലങ്കരിച്ചു വിളമ്പാം.