ആരോഗ്യവും രുചിയും ഒത്തുചേരുന്ന ഒരു കിടിലൻ സാലഡ്. ക്രിസ്പിയായ ബ്രോക്കോളി കഷ്ണങ്ങളും മധുരമുള്ള ആപ്പിളും ചേരുമ്പോൾ ഇതൊരു മികച്ച വിഭവമാക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.
ആവശ്യമായ ചേരുവകൾ
1. ബ്രോക്ക്ലി പൂക്കളായി അടർത്തിയത് – ഒരു കപ്പ്
2. ആപ്പിൾ – ഒന്ന്, നീളത്തില്‍ കഷണങ്ങളാക്കിയത്
ഉണക്കമുന്തിരി – 50 ഗ്രാം
സീഡ്സ്– 25 ഗ്രാം ഡ്രസ്സിങ്ങിന്
3. മയോണൈസ് – മൂന്നു വലിയ സ്പൂൺ
തേൻ – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ബ്രോക്ക്ലി 30 സെക്കൻഡ് ചൂടുവെള്ളത്തിലിട്ട ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിലിടണം.
∙ ഇതൊരു ബൗളിലാക്കി രണ്ടാമത്തെ ചേരുവയും ചേര്‍ത്തു യോജിപ്പിക്കുക.
∙ മൂന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി, അതു സാലഡിൽ ഒഴിച്ചു നന്നായി യോജിപ്പിക്കണം.
∙ അര മണിക്കൂർ തണുപ്പിച്ച ശേഷം വിളമ്പാം.